കവർച്ച, പിടിച്ചുപറി, വീടുകയറി ആക്രമണ കേസുകളിൽ പ്രതികൾ; തൃശ്ശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി പോലീസ്; ആറുമാസം സ്റ്റേഷനിൽ എത്തി ഒപ്പിടണം

വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസില്‍ വന്ന് ഒപ്പുവെക്കണം.കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും ഇവർ പ്രതികളാണ്.

നാട്ടിക ബീച്ച്‌ സ്വദേശിയായ യുവാവിനെ ലോഡ്‌ജ് മുറിയില്‍ പൂട്ടിയിട്ട് ആക്രമിച്ച്‌ പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തില്‍ കഴിഞ്ഞ വർഷം അവസാനം ഇവർ പിടിയിലായിരുന്നു. യുവതികള്‍ ഉള്‍പ്പെടെ നാലുപേരായിരുന്നു കേസിലെ പ്രതികള്‍. യുവാവിനെ തൃപ്രയാറുള്ള ലോഡ്‌ജിലേക്ക് ഇവർ വിളിച്ചുവരുത്തിയ ശേഷം പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റില്‍ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കഴുത്തില്‍ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുക്കുകയായിരുന്നു.

പിന്നീട് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്‌ത സാധനങ്ങള്‍ തിരികെ വാങ്ങാൻ പോയ യുവാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു. തുടർന്ന് യുവാവ് നല്‍കിയ പരാതിയിലാണ് പ്രതികളെ അന്ന് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. വലപ്പാട് എസ്‌എച്ച്‌ഒ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ ഹരി, സിവില്‍ പോലീസ് ഓഫീസർമാരായ ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ നടപടിക്ക് നേതൃത്വം നല്‍കി.

മിനിമം ബാലൻസ് 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക്; പുതിയ ഉപഭോക്താക്കൾക്ക് തിരിച്ചടി

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിം​ഗസ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക ഉയർത്തി. എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും ഇത് ബാധകമായിരിക്കും. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതായി ബാങ്കിന്റെ

വിമാനത്തിന്റെ ചില്ലിൽ പൊട്ടൽ, റൺവേയിലെത്തിയ ബെംഗളുരു-കൊച്ചി അലയൻസ് എയർ വിമാനം റദ്ദാക്കി, പകരം ഫ്ലൈറ്റുമില്ല

റൺവേയിലെത്തിയ ശേഷം വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു. അലയൻസ് എയറിന്റെ ബെംഗളൂരു-കൊച്ചി വിമാനമാണ് റദ്ദാക്കിയത്. വിമാനത്തിന്റെ ചില്ലിൽ പൊട്ടലുണ്ടെന്ന് പറഞ്ഞാണ് വിമാനം റദ്ദാക്കിയതെന്നാണ് യാത്രക്കാർ അറിയിച്ചത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ബെംഗളൂരുവിൽ കുടുങ്ങി.

മലപ്പുറത്തെ സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു, ദൃശ്യങ്ങൾ പുറത്ത്; സ്കൂൾ അധികൃതർ മറച്ചുവച്ചെന്ന് രക്ഷിതാക്കളുടെ പരാതി, അന്വേഷണം തുടങ്ങി.

മലപ്പുറം തിരൂരിൽ സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു. ഇക്കഴിഞ്ഞ ജൂലൈ 31 ന് തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലാണ് അപകടം സംഭവിച്ചത്. അപകടവിവരം സ്കൂൾ അധികൃതർ അറിയിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി. കുട്ടി

സംസ്ഥാനത്ത് രാത്രി പ്രത്യേക ഷവര്‍മ റെയ്ഡ്, 1557 കടകളിൽ പരിശോധന നടത്തി, അടച്ചുപൂട്ടിയത് 45 കടകൾ, 519 കടകൾക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ 5, 6 തീയതികളിലായി

ഗ്രീന്‍ ടീ കുടിക്കുന്നവരാണോ? ശ്രദ്ധിക്കണം ഗ്രീന്‍ ടീ അങ്ങനെ എല്ലാവര്‍ക്കും കുടിക്കാനാവില്ല

ആന്റിഓക്സിഡന്റുകള്‍, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാറ്റെച്ചിനുകള്‍, കഫീനില്‍ നിന്നുള്ള പ്രകൃതിദത്ത ഊര്‍ജ്ജം എന്നിവയാല്‍ സമ്പന്നമായ ഒരു സൂപ്പര്‍ ഡ്രിങ്ക് ആണ് ഗ്രീന്‍ ടീ. ശരീരഭാരം കുറയ്ക്കല്‍, ശരീരം വിഷവിമുക്തമാക്കല്‍, ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കുള്ള ആരോഗ്യകരമായ

‘കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ ‘സഹായപ്പെട്ടി’, ആഴ്ചയിലൊരിക്കൽ തുറന്ന് പരിശോധിക്കണം, കുട്ടികള്‍ക്ക് പ്രശ്നങ്ങളറിയിക്കാം’

തിരുവനന്തപുരം: ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകലിൽ സുരക്ഷാമിത്രം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.