സംരംഭങ്ങൾ വളർത്തിയെടുക്കാൻ ജില്ലയിൽ അനുകൂല സാഹചര്യമെന്ന് ജില്ലാ കളക്ടർ

സംരംഭങ്ങൾ വളർത്തിയെടുക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ജില്ലയിലെന്നും ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി മുന്നോട്ടു വരുന്ന യുവതീയുവാക്കൾക്ക് കൃത്യമായ മാർഗദർശനം നൽകേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ.
ലോക ബാങ്ക് സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പ് മുട്ടിൽ ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.

വ്യവസായ വികസനത്തിന് വലിയ മാറ്റങ്ങൾതന്നെ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും വിവിധ പദ്ധതികളിലൂടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സംരംഭകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ ആകെ 6943 എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം) സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിലൂടെ 40680 ലക്ഷം രൂപയുടെ നിക്ഷേപവും 43530 ആളുകൾക്ക് തൊഴിലും ലഭ്യമായിട്ടുണ്ട്.

ജില്ലയിൽ നിലവിൽ രണ്ട് പരമ്പരാഗത വ്യവസായ സംരംഭങ്ങളാണുള്ളത്; കളിമൺ പാത്ര നിർമ്മാണ യൂണിറ്റുകളും നെയ്ത്ത് യൂണിറ്റുകളും. ചുണ്ടയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിൽ 29 സംരംഭങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബി ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഎസ്‌എസ്‌ഐഎ) ജില്ലാ പ്രസിഡൻ്റ് പി ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി എം മുരളീധരൻ, ജില്ലാ ഇൻഫർമഷൻ ഓഫീസർ പി റഷീദ് ബാബു, കെഎസ്‌എസ്‌ഐഎ ജില്ലാ സെക്രട്ടറി മാത്യു തോമസ്, ഡെപ്യൂട്ടി രജിസ്ട്രാർ പി എസ് കലാവതി, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻ്റ് ഡയറക്ടർ അശ്വിൻ പി കുമാർ, താലൂക്ക് വ്യവസായ ഓഫീസർ എൻ അയ്യപ്പൻ എന്നിവർ സംസാരിച്ചു.

വ്യവസായ മേഖലയിൽ സമഗ്ര സംഭാവന നൽകിയ
ജില്ലയിലെ മുതിർന്ന സംരംഭകനായ ഡോ വി സത്യാനന്ദൻ നായർ, യുവസംരംഭകനായ അലൻ റിൻടോൾ, സംസ്ഥാന കരകൗശല അവാർഡ് ജേതാവ് സി പി ശശികല, ജില്ലാ കരകൗശല വിദഗ്ധനായ ഷാജി മുന്തിയാനിപുരം, സി ശ്രീജിത്, കിഷോർ ബാബു, പി ജയാംബിക എന്നിവരെ ജില്ലാ കളക്ടർ ആദരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *