ലൈംഗിക ഉദേശ്യമില്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുബൈ: ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ് ഊര്‍മിള ഫാല്‍ക്കെയാണ് നാഗ്പൂര്‍ ബെഞ്ചില്‍ വിധി പറഞ്ഞത്.

2015 ഒക്ടോബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ട്യൂഷന്‍ കഴിഞ്ഞ മടങ്ങുന്ന വഴിയില്‍ തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ യുവാവ് തടഞ്ഞു നിര്‍ത്തി ‘ഐ ലവ് യൂ’ പറഞ്ഞുവെന്നും നിര്‍ബന്ധിച്ച് പേര് പറയിപ്പിച്ചുവെന്നുമാണ് കേസ്. എന്നാല്‍ ഐ ലവ് യൂ എന്ന് പറഞ്ഞതിന് പിന്നില്‍ ലൈംഗിക ഉദേശ്യമില്ലെങ്കില്‍ കുറ്റമാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണല്‍സിന് രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/wp സന്ദര്‍ശിക്കാം. ഫോണ്‍- 9446162634, 9633002394

അപേക്ഷ ക്ഷണിച്ചു.

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ) കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും. താത്പര്യമുള്ളവര്‍ www.ihrdadmissions.org ല്‍

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org

പ്രവേശനം ആരംഭിച്ചു.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.