പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പടിഞ്ഞാറത്തറ കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പുതുതായി പാലിയേറ്റീവ് കമ്മിറ്റിക്ക് രൂപം നൽകി. ഇതോടെ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രണ്ട് പാലിയറ്റീവ് യൂണിറ്റുകൾ നിലവിൽ വന്നു. ബാങ്ക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ജനകീയ മീറ്റിംഗിൽ പ്രസിഡന്റ് പി.ബാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ പി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. 21 അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി നിലവിൽ വന്നു.ജോസഫ് പുല്ലുമാരിയിൽ ചെയർമാനും സി.ഇ ഹാരിസ് കൺവീനറും സതീഷ് കുമാർ എം.ജി ട്രെഷററുമാണ്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഡോക്ടർ ശഹസാദ്, സാജിത നൗഷാദ്, ജിജി ജോസഫ്, കെ ടി കുഞ്ഞബ്ദുള്ള, സി ഇ ഹാരിസ്, സതീഷ് കുമാർ. എം ജി, സംസാരിച്ചു. സ്ഥിരം സമിതി ആദ്യക്ഷ ജസീല ളംറത് സ്വാഗതവും വാർഡ് മെമ്പർ ബുഷ്‌റ വൈശ്യൻ നന്ദിയും പറഞ്ഞു.

നിയമനം
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.