ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലായ് 30, 31 തീയ്യതികളിലായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകും. പരിശീലന സമയത്ത് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. താൽപര്യമുള്ളവർ ജൂലായ് 27 ന് വൈകീട്ട് അഞ്ചിനകം 0495 2414579 നമ്പർ മുഖന്തിരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0495-2414579

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ