അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ https://forms.gle/SVqszhmhttAugR7f7 മുഖേന രജിസ്റ്റർ ചെയ്യണം. താത്പര്യമുള്ളവർ ജൂലൈ 17 ന് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തിച്ചേരണം. ഫോൺ: 9495999669

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ