വയനാടിന്റെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെട്ട പോരാളി

വി എസ്‌ അച്യുതാനന്ദന്റെ നിര്യാണത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. വയനാടിന്റെയും പോരാട്ട നായകനായിരുന്നു. കർഷക–-കർഷകതൊളിലാളി പ്രക്ഷോഭങ്ങളുടെ നേതൃത്വമായി ജില്ലയിൽ പലതവണയെത്തി. പാർടി സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിരിക്കെ വയനാടിന്റെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെട്ടു. കൃഷിനാശത്തിലും വിലയിടിവിലും കാർഷിക മേഖല തകർന്ന നാളുകളിൽ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വമായി. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങൾ സന്ദർശിച്ചു. വരൾച്ചയും കർഷക ആത്മഹത്യയും അതിരൂക്ഷമായ 2005ൽ പുൽപ്പള്ളി മേഖല സന്ദർശിച്ച്‌ വിഷയം നിയമസഭയിൽ ഉയർത്തി. മുഖ്യമന്ത്രിയായപ്പോൾ കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ച്‌ കർഷകരെ ആത്മഹത്യയിൽനിന്ന്‌ കരകയറ്റി. ആദിവാസി ഭൂസമരങ്ങൾക്ക്‌ പിന്തുണ നൽകി. ഭൂസമരകേന്ദ്രങ്ങൾ സന്ദർശിച്ചു. വി എസ്‌ മുഖ്യമന്ത്രിയായിരിക്കെ വനവാകാശ നിയമപ്രകാരം അയ്യായിരം ആദിവാസികൾക്ക്‌ ഭൂമി നൽകി. പൂക്കോട്‌ വെറ്ററിനറി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ആക്ട്‌ പാസാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വികസന പദ്ധതികളും ജില്ലയ്‌ക്കായി നടപ്പാക്കിയെന്നും ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.