കാമുകൻ/ കാമുകി പയ്യപ്പയ്യെ അകലുന്നുണ്ടോ? പഴയ സ്നേഹവും കരുതലുമില്ലേ? കരുതിയിരിക്കണം, ഇത് ‘ബാങ്ക്സിം​ഗാ’യിരിക്കാം

ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്.

​ഗോസ്റ്റിം​ഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിം​ഗ്… ന്യൂജനറേഷന്റെ കയ്യിൽ പ്രണയവുമായി ബന്ധപ്പെട്ട എന്തെല്ലാം എന്തെല്ലാം പദങ്ങളാണ് അല്ലേ? അതിലിതാ പുതുതായി ഒരെണ്ണം കൂടി വന്നിട്ടുണ്ട്. അതാണ് ‘ബാങ്ക്സിം​ഗ്’

എന്താണ് ബാങ്ക്സിം​ഗ് എന്നല്ലേ? അതിന് മുമ്പ് തന്നെ പറയാം. ഈ ബാങ്ക്സിം​ഗ് അല്പം ടോക്സിക്കാണ്. നിങ്ങളുടെ കാമുകൻ/ കാമുകി ഒന്നുംപറയാതെ മെല്ലെ മെല്ലെ നിങ്ങളിൽ നിന്നും അകലം പാലിക്കുന്നുണ്ടോ? പഴയ സ്നേഹമില്ലായ്മ, അടുപ്പമില്ലായ്മ, പഴയതുപോലെ, സംസാരമോ, ചാറ്റിം​ഗോ, കൂടിക്കാഴ്ചകളോ ഒന്നും ഇല്ലാതെയിരിക്കൽ… എന്നാൽ, ഇത് ബാങ്ക്സിം​ഗിലേക്കുള്ള യാത്ര തന്നെയാണ്. പയ്യെപ്പയ്യെ വഴക്കുകളോ പരാതികളോ ഇല്ലാതെ തന്നെ ഈ ബന്ധം അവസാനിച്ചുപോകും. ഇതിനെയാണ് ബാങ്ക്സിം​ഗ് എന്ന് പറയുന്നത്.

ഇങ്ങനെ അകലം പാലിച്ച്, പാലിച്ച് പെട്ടെന്നൊരു ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്. അതുകൊണ്ടാണ് അയാൾ എല്ലാതരത്തിലുള്ള കമ്മ്യൂണിക്കേഷൻസും സ്നേഹവും എല്ലാം പിൻവലിക്കുന്നത്. എന്നാൽ, മറുപുറത്ത് നിൽക്കുന്നയാൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകാത്ത അവസ്ഥ ആയിരിക്കും.

ബ്രേക്കപ്പ് പറഞ്ഞുകഴിഞ്ഞാലുണ്ടാകുന്ന വഴക്ക്, കരച്ചിൽ, മറ്റ് ബുദ്ധിമുട്ടുകൾ ഇവയെല്ലാം ഒഴിവാക്കാനാണ് പലരും ഈ രീതി സ്വീകരിക്കുന്നത്. ഇതാവുമ്പോൾ പതിയെ പതിയെ അങ്ങ് ഇല്ലാണ്ടാവുമല്ലോ? അതേസമയം, ഡേറ്റിം​ഗ് കോച്ചുകൾ പറയുന്നത്, ഇതത്ര നല്ല രീതിയല്ല എന്നാണ്. മറുപുറത്തിരിക്കുന്നയാൾക്കുണ്ടാവുന്ന വൈകാരികമായ ബുദ്ധിമുട്ടുകൾ തന്നെ പ്രധാന കാരണം. അയാൾ ഇരുട്ടിൽ തപ്പുന്ന അവസ്ഥയായിരിക്കും. എന്താണ് സംഭവിക്കുന്നത്, എന്തെങ്കിലും തെറ്റ് പറ്റിയോ തുടങ്ങിയ അനേകം ചോദ്യങ്ങൾ അവരുടെ ഉള്ളിൽ ശേഷിക്കുന്നുണ്ടാകും.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.