പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് 75-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് യുഎഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിൽ ഈ ദിവസം മോദിയുടെ ചിത്രങ്ങളാൽ തിളങ്ങി. ഇന്ത്യന്‍ ദേശീയ പതാക്കൊപ്പം ‘ഹാപ്പി ബര്‍ത്ത്ഡേ’ എന്ന് എഴുതിയ അക്ഷരങ്ങളും ദീപങ്ങളാല്‍ പ്രകാശിച്ചു. ദുബായിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് ഇത് കാണാനായി ബുര്‍ജ് ഖലീഫക്ക് മുന്നില്‍ തടിച്ചുകൂടിയത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മോദിക്ക് നേരത്തെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ആശംസ. ‘ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുമോദനങ്ങൾ. താങ്കൾക്ക് തുടർന്നും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ. ഇന്ത്യയുടെ പുരോഗതിക്കും അവിടുത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്നതിൽ താങ്കൾക്ക് വിജയങ്ങൾ നേടാൻ കഴിയട്ടെയെന്നും ഞാൻ ആശംസിക്കുന്നു.’ ഷെയ്ഖ് മുഹമ്മദ് പ്രതികരിച്ചു.

മാനേജ്മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്ഷിപ്പ് അടിസ്ഥാനത്തിൽ മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ