കമ്പളക്കാട് മെഡിലൈഫ് ക്ലിനിക്ക് സ്റ്റാഫ് നെഴ്സായി സേവനം ചെയ്തു വരുന്ന ദിവ്യ ജോസഫിന്
മികവുറ്റ പരിചരണത്തിന് ഉപഹാരം ലഭിച്ചു.
നെല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിൽ ചികിത്സയിൽ ഇരിക്കുന്ന പള്ളിക്കുന്ന് സ്വദേശിയുടെ പരിചരണത്തിന് കൂട്ടായി നിന്നതിനാണ് നല്ലൂർനാട് ക്യാൻസർ സെന്ററിൽ നിന്നും മികവുറ്റ പരിചരണത്തിന് ഉപഹാരം ലഭിച്ചത്.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.