പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂര്‍ ബുക്കിങ് ആവശ്യമെന്ന് ഇന്ത്യന്‍ എംബസി

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെപുതിയ അറിയിപ്പുമായി റിയാദിലെ ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ടിനായുള്ള ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ആവശ്യമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഉമ്മ് അല്‍ ഹമ്മാം വിഎഫ്എസ് ഗ്ലോബല്‍, അല്‍ ഹദ വിഎഫ്എസ് ഗ്ലോബല്‍, അല്‍ ഖോബാര്‍ എന്നിവിടങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് വേണമെന്ന് എംബസി വ്യക്തമാക്കി. ഇത് ഫെബ്രുവരി ഏഴ് മുതലാണ് പ്രാബല്യത്തില്‍ വന്നത്. അപേക്ഷകര്‍ക്ക് നേരിട്ടെത്തി പാസ്‌പോര്‍ട്ട്, അനുബന്ധ രേഖകള്‍ എന്നിവ സ്വീകരിക്കാം. എല്ലാ വിഎഫ്എസ് കേന്ദ്രങ്ങളിലും കൊറിയര്‍ സേവനങ്ങള്‍ ഓപ്ഷനലാണെന്നും ഇത് നിര്‍ബന്ധമല്ലെന്നും എംബസി കൂട്ടിച്ചേര്‍ത്തു. അപേക്ഷകള്‍ സമര്‍പ്പിക്കാനും രേഖകള്‍ സ്വീകരിക്കാനും അപേക്ഷകര്‍ക്ക് നേരിട്ടെത്താമെന്നും അറിയിപ്പില്‍ വിശദമാക്കി.

അതേസമയം സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പാഴ്സലുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം പാടില്ല. പൊതുപരിപാടികൾക്കുള്ള വിലക്ക് തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നതും തുടരും. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് രാത്രി 10 മുതൽ അടുത്ത 20 ദിവസത്തേക്ക് കൂടി നീട്ടിയത്.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.