ഒഴുകിയെത്തിയത് രണ്ട് കോടിയുടെ ഭാഗ്യം: തിമിംഗലം ഛര്‍ദിച്ചത് 7 കിലോ ആംബര്‍ഗ്രിസ്

കടല്‍ത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോള്‍ സിരിപോണ്‍ നിയാമ്രിന്‍ എന്ന തായ്‌ലാന്‍ഡുകാരിയ്ക്ക് തനിക്ക് രണ്ട് കോടിയോളം പണം തരുന്ന വസ്തുവായിരിക്കുമെന്ന യാതൊരു ധാരണയുമുണ്ടായിരുന്നില്ല. കടലില്‍നിന്ന് തിരയടിച്ച് തീരത്തെത്തിയ വസ്തു വിറ്റ് കുറച്ച് കാശുണ്ടാക്കാമെന്ന് കരുതിയാണ് വീട്ടിലേക്ക് അതുമായെത്തിയത്.

അയല്‍പക്കത്തുള്ളവരുമായി ആ വസ്തുവിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിരിപോണിന് അത് ആംബര്‍ഗ്രിസ് ആണെന്ന് മനസിലായത്. തിമിംഗലത്തിന്റെ ഛര്‍ദിയാണ് ആംബര്‍ഗ്രിസ്, വ്യാവസായികമായി ഏറെ വിലപിടിപ്പുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്. സുഗന്ധദ്രവ്യനിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന അസംസ്‌കൃതവസ്തുവാണ് ആംബര്‍ഗ്രിസ്. തിമിംഗലം ഛര്‍ദിക്കുമ്പോള്‍ പുറത്തുവരുന്നതാണിത്.

ആംബര്‍ഗ്രിസാണെന്നുറപ്പിക്കാന്‍ സിരിപോണും അയല്‍വാസികളും കൂടി അതിനെ ചൂടാക്കി നോക്കുകയും ചെയ്തു. ഉരുകിയ വസ്തു തണുത്തപ്പോള്‍ വീണ്ടുമുറഞ്ഞ് പഴയ നിലയിലെത്തിയതോടെ അത് വിലമതിക്കാനാവാത്ത ആംബര്‍ഗ്രിസാണെന്ന് തിരിച്ചറിഞ്ഞു. ചൂടാക്കിയപ്പോള്‍ ഉണ്ടായ ഗന്ധവും ആംബര്‍ഗ്രിസാണെന്നുറപ്പിക്കാന്‍ സഹായിച്ചതായി സിരിപോണിന്റെ അയല്‍വാസികള്‍ പ്രതികരിച്ചു.

ദീര്‍ഘവൃത്താകൃതിയുള്ള കട്ടയ്ക്ക് ഏഴ് കിലോ ഭാരവും 12 ഇഞ്ച് വിസ്താരവും 24 ഇഞ്ച് നീളവുമുണ്ട്. മുന്‍വില്‍പന വിലയനുസരിച്ച് ഇത്രയും ഭാരമുള്ള ആംബര്‍ഗ്രിസിന് 186,500 പൗണ്ട് വില വരും. (ഏകദേശം 1,90,22,000 രൂപ). വിദഗ്ധര്‍ വീട്ടിലെത്തി തന്റെ കയ്യിലുള്ളത് ആംബര്‍ഗ്രിസാണെന്ന് സ്ഥിരീകരിക്കുന്നത് കാത്തിരിക്കുകയാണ് സിരിപോണ്‍. തനിക്ക് അപ്രതീക്ഷിത ഭാഗ്യവുമായെത്തിയ ആംബര്‍ഗ്രിസിനെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ് സിരിപോണ്‍.

ഒഴുകി നടക്കുന്ന പൊന്നെന്നും കടലിലെ നിധിയെന്നും അറിയപ്പെടുന്ന ആംബര്‍ഗ്രിസ് തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായിയായ സ്രവങ്ങള്‍ ഉറഞ്ഞു കൂടിയുണ്ടാകുന്ന വസ്തുവാണ്. അധികമാവുന്ന ആംബര്‍ഗ്രിസിനെ തിമിംഗലം വായിലൂടെ പുറത്തുവിടും. ഇത് ഉറഞ്ഞു കൂടി സമുദ്രോപരിതലത്തില്‍ ഒഴുകി നടക്കും. ഇത് കയ്യില്‍ കിട്ടുന്ന ഭാഗ്യവാന്‍ വിറ്റ് കാശാക്കുകയും ചെയ്യും.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.