സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില.

രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വർണവിലയെ ബാധിച്ചത്. 2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിൽ കുറവുണ്ടായത്.

അതേസമയം, ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ നേരിയ കുറവുണ്ടായി. ഔൺസിന് 1,760 ഡോളർ നിലവാരത്തിലാണ് വില. പണപ്പെരുപ്പ ഭീതിയിൽ യുഎസ് ട്രഷറി ആദായം വീണ്ടുംവർധിച്ചതാണ് ആഗോള വിലയെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,580 രൂപയാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.

ജല വിതരണം മുടങ്ങും

കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,

വൈദ്യുതി മുടങ്ങും

പാതിരികവല, മലന്തോട്ടം, പാണ്ട ഫുഡ്സ്, ക്രഷർ,റാട്ടക്കുണ്ട്, മേന്മ, മേപ്പേരിക്കുന്ന്, ജൂബിലി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കൊഴിഞ്ഞുപോക്ക് തടയാന്‍ ടാലന്റ് നര്‍ച്ചര്‍ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.

ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് സമഗ്ര പുരോഗതി ലക്ഷ്യമിടാന്‍ ടാലന്റ് നര്‍ച്ചര്‍ (ട്രാന്‍സ്ഫോമിങ് പൊട്ടെന്‍ഷ്യല്‍ ഇന്‍ടു എക്‌സലന്‍സ്) പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ വിഷയങ്ങളില്‍ ആത്മവിശ്വാസത്തോടെ

ജില്ലാ സ്പോർട്സ് കൗൺസിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സ്പോർട്സ് കൗൺസിലിലേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ഒക്ടോബർ ആറിനും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്കുള്ള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധികൾക്കുള്ള തെരെഞ്ഞെടുപ്പ് ഒക്ടോബർ 14

അധ്യാപക നിയമനം

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളെജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. മാസ് കമ്മ്യൂണിക്കേഷന്‍/ജേര്‍ണലിസം വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി യോഗ്യത. കോഴിക്കോട് കോളെജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍

ബിടെക് സ്പോട്ട് അഡ്മിഷൻ

മാനന്തവാടി ഗവ. എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ ബിടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 12 രാവിലെ 11നകം സർട്ടിഫിക്കറ്റുകളുടെ അസലുമായി കോളേജിൽ ഹാജരാകണം. മുൻ അലോട്ട്മെന്റുകളിൽ സെൽഫ് ഫിനാൻസിങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.