കൊവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ വിശദീകരിച്ച് ചീഫ് സെക്രട്ടറി. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ ഒതുക്കണമെന്നും പരമാവധി ഓൺലൈൻ ആയി നടത്തണമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഇൻഡോർ പരിപാടികൾക്ക് 75 പേർക്കായിരിക്കും പ്രവേശനം. ഔട്ട് ഡോർ പരിപാടികൾക്ക് 150 പേർക്ക് പ്രവേശനമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ട്യൂഷൻ ക്ലാസുകൾ പാടില്ല. മാർക്കറ്റ് സന്ദർശനം ഒഴിവാക്കി ഹോം ഡെലിവറി സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്‌സിനേൻ ഊർജിതമാക്കും. മികച്ച രീതിയിലാണ് നിലവിൽ വാക്‌സിനേഷൻ നടത്തുന്നത്. വാക്‌സിനേഷന് തയ്യാറായി ജനം സ്വയം മുന്നോട്ടുവരണം. ഒരു കോടി ഡോസ് വാക്‌സിൻ കൂടി എത്തിച്ചാൽ വാക്‌സിനേഷൻ ഊർജിതമാകും. സംസ്ഥാനത്ത് നിലവിലുള്ളത് ഏഴ് ലക്ഷം ഡോസ് വാക്‌സിൻ മാത്രമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ രണ്ടര ലക്ഷത്തോളം പരിശോധന നടത്തും. നാൽപത്തിയഞ്ച് വയസിൽ താഴെയുള്ളവർക്കായിരിക്കും പരിശോധന നടത്തുക. വരും ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്
കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,