സ്വർണ്ണ കടത്ത് കേസ് ലൈഫ് ,പദ്ധതിയിൽ നടന്നിട്ടുള്ള തിരുമറി തുടങ്ങിയ ഒട്ടനവധി കേസുകളുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി ജലീൽ അടക്കമുള്ള ഉന്നതരിലേക്ക് എത്തുന്ന സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസ് ആസൂത്രിതമായി അഗ്നിക്കിരയാക്കിയിരിക്കയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക നായകൻമാരുടെയും മാഫിയ സംഘങ്ങളുടെയും താവളമായി മാറിയിരിക്കുകയാണ്. പിണറായി വിജയൻ്റെ ഭരണം കേരളത്തിലെ ജനങ്ങൾക്ക് ശാപവും ഭാരവുമായി മാറിയിരിക്കുകയാണെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊണ്ട് ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി ജി ആനന്ദ് കുമാർ പറഞ്ഞു. ടിഎം സുബീഷ് സുബ്രഹ്മണ്യൻ പി വി ന്യൂട്ടൻ, എം പി സുകുമാരൻ ,സിന്ധു നെടുങ്ങാട്, ഋഷി കുമാർ ,സന്ധ്യാ മോഹൻദാസ്, ശിവദാസ് കൽപ്പറ്റ , ജോസഫ് വളവനാൽ നേതൃത്വം കൊടുത്തു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.