കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.09) പുതുതായി നിരീക്ഷണത്തിലായത് 258 പേരാണ്. 242 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2908 പേര്‍. ഇന്ന് വന്ന 41 പേര്‍ ഉള്‍പ്പെടെ 290 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1348 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 54571 സാമ്പിളുകളില്‍ 52739 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 51075 നെഗറ്റീവും 1664 പോസിറ്റീവുമാണ്.

ദേശീയ ലോക് അദാലത്ത് നാളെ
ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ നാളെ (സെപ്റ്റംബര്‍ 13) ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍,