സുൽത്താൻ ബത്തേരി നഗരസഭയിൽ കടുത്ത നിയന്ത്രണങ്ങൾ

ഓട്ടോ ടാക്‌സി ഗുഡ്‌സ് വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ടഅക്ക നമ്പര്‍ ക്രമത്തില്‍ മാത്രം സര്‍വീസ്.വഴിയോരക്കച്ചവടം, ഉന്തുവണ്ടിയില്‍ കച്ചവടം, ഷെഡ്ഡുകളില്‍ നടത്തുന്ന ചായ കച്ചവടം അനുവദിക്കില്ല.
സൈക്കിളുകളിലും പെട്ടി ഓട്ടോറിക്ഷകളിലും ബൈക്കുകളിലും വീടുകള്‍തോറും മത്സ്യ-മാംസ കച്ചവടവും ഗുഡ്‌സ് ഓട്ടോറിക്ഷകളില്‍ പഴം-പച്ചക്കറി വില്‍ക്കുന്നതും നിരോധിച്ചു.വീടു കയറിയുള്ള ഇന്‍സ്റ്റാള്‍മെന്റ് പിരിവുകളും മൈക്രോഫിനാന്‍സ് അടക്കമുള്ള മറ്റു കച്ചവടങ്ങളും അനുവദിക്കില്ല.നഗരസഭാ പരിധിയില്‍ ഭിക്ഷാടനത്തിന് പൂര്‍ണ നിരോധനം.ഹോട്ടലുകളിലും മെസ്സുകളിലും പാര്‍സല്‍ മാത്രം.നഗരസഭയ്ക്ക് പുറത്തേക്കുള്ള മത്സ്യം കയറ്റിറക്ക് മൊത്തക്കച്ചവടം നിരോധിച്ചു.നഗരസഭയിലേക്ക് മാത്രമുള്ളത് അനുവദിക്കും.നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 9 മുതല്‍ 5 വരെ മാത്രം.ഹോട്ടലുകള്‍ രാത്രി 10 വരെയും മരുന്നു ശാലകള്‍ രാത്രി 8 വരെയും.കയറ്റിറക്ക് തൊഴിലാളികളെ പരിമിതപ്പെടുത്തും. തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിന് നഗരസഭ, റവന്യൂ, പോലീസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്‌ക്വാഡ്.പലചരക്ക് കടകളില്‍ ഒരു സമയം ഒരു ലോറിയില്‍ നിന്നും മാത്രം ചരക്കുകള്‍ ഇറക്കാം.കച്ചവടക്കാരുമായും ലോഡിങ് തൊഴിലാളികളുമായും ഇടപഴകരുത്.ഡ്രൈവറും ക്ലീനറും ടൗണില്‍ കറങ്ങി നടക്കരുത്.ഒരു കടയില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാത്ത വിധത്തില്‍ സമയക്രമീകരണം നടത്തണം.പ്രോട്ടോകോള്‍ ലംഘനം ഉണ്ടായാല്‍ പോലീസ് കേസെടുക്കുകയും പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും.എല്ലാ സ്ഥാപനങ്ങളും വന്നു പോകുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം.സാനിറ്റൈസറും കൈ കഴുകാനുള്ള വെള്ളവും ഉറപ്പാക്കണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.