ഖത്തര്‍ അത്ഭുതമാകുന്നത് ഇങ്ങനെയും! ബ്രസീല്‍ – കൊറിയ പോര് 974 സ്റ്റേഡിയത്തിന് അവസാന മത്സരം, ഇതിന് ശേഷം…

ദോഹ: ലോകകപ്പ് എന്ന വിശ്വമാമാങ്കം നടത്തി ലോകത്തിന് മുന്നില്‍ അത്ഭുതമാവുകയാണ് ഖത്തര്‍. ലോകകപ്പിനായുള്ള ഖത്തറിന്‍റെ നിര്‍മ്മാണങ്ങളെ കുറിച്ച് ലോകമാകെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. അതില്‍ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടന്നത് 974 സ്റ്റേഡിയത്തെ കുറിച്ചായിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പിന് ശേഷം വീണ്ടും ഏഷ്യയിലേക്കെത്തിയ ലോക പോരാട്ടത്തിനായി ഖത്തര്‍ എട്ട് ലോകോത്തര സ്റ്റേഡിയങ്ങളാണ് നിര്‍മ്മിച്ചത്.

അതില്‍ ഏറ്റവും ആകര്‍ഷകമായി മാറിയത് 974 സ്റ്റേഡിയം ആയിരുന്നു. പൂർണ്ണമായും റീസൈക്കിൾ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചായിരുന്നു സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം. സ്റ്റേഡിയത്തിന് ‘974’ എന്ന് പേരിട്ടതിനും കാരണമുണ്ട്. സ്റ്റേഡിയം നിർമ്മിക്കാൻ ഉപയോഗിച്ച റീസൈക്കിൾ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ കൃത്യമായ എണ്ണമാണ് ഇത് സൂചിപ്പിക്കുന്നത്. ഖത്തറിന്‍റെ അന്താരാഷ്ട്ര ഡയലിംഗ് കോഡ് കൂടിയാണ് 974.

ലോകകപ്പ് ചരിത്രത്തിൽ തന്നെ, ആദ്യമായി പൂർണമായും അഴിച്ചുമാറ്റാവുന്ന സ്റ്റേഡിയമായാണ് ഇതിന്‍റെ രൂപകല്‍പ്പന. സ്റ്റേഡിയം 974ന്‍റെ 360 ഡിഗ്രി ഫൂട്ടേജ് ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജ് പങ്കിട്ടിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലും ദക്ഷിണ കൊറിയയും ഏറ്റുമുട്ടുന്ന മത്സരമാണ് ഈ സ്റ്റേ‍ഡിയത്തില്‍ അവസാനം നടക്കുക. ലോകകപ്പിന് ശേഷം ഈ സ്റ്റേ‍ഡിയം പൊളിച്ച് നീക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

അതുകൊണ്ട് തന്നെ ഖത്തറിലെ എയര്‍ കണ്ടീഷന്‍ സൗകര്യം ഇല്ലാത്ത ഏക സ്റ്റേഡിയം കൂടിയായ ‘974’ല്‍ നടക്കുന്ന അവസാന മത്സരം എന്ന പ്രത്യേകത കൂടെ ഈ പോരാട്ടത്തിനുണ്ട്. ആകെ ഏഴ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള അവസരമാണ് 974 സ്റ്റേഡിയത്തിന് ലഭിച്ചത്. 44,089 പേരെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സ്റ്റേഡിയം ഒരുക്കിയിരുന്നത്. അതില്‍ ആറ് മത്സരങ്ങള്‍ നടന്നുകഴിഞ്ഞു. പൊളിച്ചുമാറ്റിയ സ്റ്റേഡിയം അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് അയക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി

എഐ ഡിസൈന്‍ ചെയ്‌ത മരുന്നുകളുടെ പരീക്ഷണം മനുഷ്യനില്‍ ഉടന്‍; വിപ്ലവം സൃഷ്‌ടിക്കാന്‍ ഗൂഗിളിന്‍റെ ഐസോമോർഫിക് ലാബ്‌സ്

ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ എഐ അധിഷ്‌ഠിത മരുന്ന് ഗവേഷണ വിഭാഗമായ Isomorphic Labs വികസിപ്പിക്കുന്ന മരുന്നുകളുടെ ഹ്യൂമണ്‍ ട്രയല്‍ ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മരുന്നുകള്‍ വേഗത്തിലും കൂടുതല്‍ കൃത്യതയിലും തയ്യാറാക്കാന്‍ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് ഗൂഗിള്‍

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുത്തന്‍ രീതി

തിരുവനന്തപുരം: തത്ക്കാല്‍ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒടിപിയിലൂടെ ആധാര്‍ വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് നിര്‍ബന്ധിതമാക്കിയിരിക്കുകയാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേ, ജമ്മുകശ്മീര്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ ഉജിത് സിംഗാള്‍

ലേലം

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936

ദർഘാസ് ക്ഷണിച്ചു.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ്‌ ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട്

സ്പോട്ട് അഡ്മിഷൻ

പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.