തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: അഞ്ച് എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി.

ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂർ

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കണ്ണൂരിലെ മൂന്ന് സീറ്റുകളും എൽഡിഎഫ് നിലനിർത്തി.

മയ്യിൽ പഞ്ചായത്തിലെ വള്ളിയോട്ട് വാർഡിൽ സിപിഎം ജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഇ.പി രാജനാണ് ഇവിടെ ജയിച്ചത്.
ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡ് എൽഡിഎഫ് വിജയത്തോടെ നിലനിർത്തി.
പേരാവൂർ ഒന്നാം വാർഡ് മേൽ മുരിങ്ങോടിയിലും എൽഡിഎഫ് വിജയിച്ചു.
കോഴിക്കോട്

കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. പതിനഞ്ചാം വാർഡിലെ നിർണായക ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി. മുംതാസാണ് ഇവിടെ വിജയിച്ചത്.
വയനാട്

സുൽത്താൻ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ് പ്രമോദ് 204 വോട്ടിനാണ് എൽഡിഎഫിന്റെ പി.കെ ദാമുവിനെ പരാജയപ്പെടുത്തിയത്.കെ എസ് പ്രമോദിന് 573 വോട്ട് ലഭിച്ചപ്പോൾ പി കെ ദാമുവിന് 369 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തതെങ്കിലും എൽഡിഎഫ് ഭരിക്കുന്ന നഗരസഭ ഭരണത്തെ ഫലം സ്വാധീനിക്കില്ല
മലപ്പുറം

മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു ഡി എഫ് വിജയിച്ചു. മൂന്ന് വാർഡുകൾ നിലനിർത്തിയപ്പോൾ ഒരു വാർഡ് തിരിച്ചു പിടിച്ചു. എആർ നഗർ ഏഴാം വാർഡ് കോൺഗ്രസിലെ പികെ ഫിർദൗസ് ജയിച്ചു. കരുളായി പഞ്ചായത്തിലെ 12 വാർഡിൽ കോൺഗ്രസിലെ സുന്ദരൻ കരുവാടൻ ജയിച്ചു. ഊരകം പഞ്ചായത്ത് വാർഡ് 5 മുസ്ലിം ലീഗിലെ സമീറ കരിമ്പൻ ജയിച്ചു. തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്.എവിടെയും ഭരണമാറ്റം ഇല്ല.
പാലക്കാട്

കടമ്പഴിപ്പുറം പഞ്ചായത്തിലെ 17-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കുളക്കുഴി ബാബുരാജാണ് വിജയിച്ചത്.
ആനക്കര പഞ്ചായത്തിലെ ഏഴാം വാർഡായ മലമൽക്കാവിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി. ബഷീർ ജയിച്ചു. 234 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. നേരത്തെയുണ്ടായിരുന്ന യുഡിഎഫ് മെമ്പറുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ഈ വാർഡ് യുഡിഎഫ് നിലനിർത്തി.
തൃത്താല പഞ്ചായത്തിലെ നാലാം വാർഡ് വി.കെ കടവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി.വി മുഹമ്മദ് അലി 256 വോട്ടിന്റെ ലീഡിൽ വിജയിച്ചു. എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.
തൃശ്ശൂർ

എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ ചിറ്റിലങ്ങാട് പതിനാലാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി എഫിന് വിജയം. 234 വോട്ടിന്റെ ഭുരിപക്ഷത്തിൽ എൽ.ഡി എഫിന്റെ എം.കെ ശശിധരൻ സീറ്റ് നിലനിർത്തി. സിപിഎം അംഗം മരിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വൻ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്താണ് കടങ്ങോട്.

എറണാകുളം

ഉപതെരഞ്ഞെടുപ്പ് നടന്ന കോതമംഗലം പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ LDF സ്ഥാനാർത്ഥി ഉപതെരഞ്ഞെടുപ്പിൽ തണ്ണീർമുക്കത്ത് ബിജെപിയും എടത്വയിൽ എൽഡിഎഫും സീറ്റ് നിലനിർത്തി. സി.പി.എമ്മിലെ സാബു മാധവൻ 43 വോട്ടിന് വിജയിച്ചു
ആലപ്പുഴ

തണ്ണീർമുക്കത്ത് ബിജെപിയുടെ വി.പി ബിനു 83 വോട്ടിന് വിജയിച്ചു സീറ്റ് നിലനിര്‍ത്തി
എടത്വയിലെ തായങ്കരി വെസ്റ്റിൽ സിപിഎമ്മിൻ്റ വിനീത ജോസഫുമാണ് ജയിച്ചത്. 71 വോട്ടിനാണ് വിനിതയുടെ ജയം
കോട്ടയം
ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽഡിഎഫിന് ഒരു സീറ്റ് നഷ്ടമായി. യുഡിഎഫ് ഒരു സിറ്റിംഗ് സീറ്റ് നിലനിർത്തുകയും ഒരു സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ അനിതാ സന്തോഷ് ആണ് ഇവിടെ വിജയിച്ചത്.
കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. യുഡിഎഫിലെ ഷിബു പോതമാക്കലാണ് ജയിച്ചത്.
വെളിയന്നൂർ പഞ്ചായത്തിലെ ഏഴാം വാർഡും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നിലനിർത്തി.
കോട്ടയം പാറത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് നിലനിർത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസിന അന്ന ജോസ് 28 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്.
പത്തനംതിട്ട

കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്നും എൻഡിഎ സീറ്റ്‌ പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി രാമചന്ദ്രൻ 93 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. എൽഡിഎഫ് രണ്ടാമതും യുഡിഎഫ് മൂന്നാമതുമായാണ് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഫിനിഷ് ചെയ്തത്.
എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ അനിതാ സന്തോഷാണ് ഇവിടെ വിജയിച്ചത്. ഇതോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാധ്യതയേറി.
കൊല്ലം

ഇടമുളയ്ക്കൽ പഞ്ചായത്തിലെ തേവർതോട്ടം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പി. അനിൽകുമാർ 262 വോട്ടിന് ജയിച്ചു
കൊല്ലം കോർപറേഷനിലെ മൂന്നാം ഡിവിഷനായ മീനത്തുചേരി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. ആർ.എസ്.പിയുടെ ദീപു ഗംഗാധരൻ 638 വോട്ടുകൾക്ക് ഇവിടെ വിജയിച്ചു. എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റാണിത്.
കൊല്ലം വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് വാർഡിൽ എൽ.ഡി.എഫിന് ജയം. 241 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥി എൻ. അനിൽകുമാർ വിജയിച്ചത്. സിപിഎം പ്രതിനിധി എ.റഹീം കുട്ടി മരിച്ചതിനെ തുടർന്നായിരുന്നു കുന്നിക്കോട് നോർത്ത് വാർഡിൽ ഉപ തെരഞ്ഞെടുപ്പ് നടന്ന
തിരുവനന്തപുരം

കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. 12-ാം വാർഡിൽ സിപിഎമ്മിന്റെ ബീനാ രാജീവിന്റെ ജയം 133 വോട്ടിനാണ്. നേരത്തെ കോൺഗ്രസ് അംഗമായിരുന്ന ബീനാ രാജീവ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എ.പി.കെ ഫയൽ ഫോണിലേക്ക് വന്നോ? സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ .apk ഫയലുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. .apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാ​ഗ്രത പാലിക്കണമെന്നും കേരളാ

ഒന്ന് തൊട്ടാൽ മതി, പണം പോകും! സാധാരണക്കാർ അറിഞ്ഞിരിക്കണം ഈ ഡിജിറ്റൽ തട്ടിപ്പ് രീതികൾ

നാട്ടിൽ നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ച ഒരു വാർത്തയെങ്കിലും എന്നും നമ്മൾ കേൾക്കാറുണ്ട്. പണ്ട് മുതൽക്കേ സാമ്പത്തിക തട്ടിപ്പുകളുണ്ടെങ്കിലും ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ തട്ടിപ്പുകളാണ് ഏറെയും. എന്നാൽ മിക്ക ഡിജിറ്റൽ തട്ടിപ്പുകളും അവസാനിക്കുന്നത് നമ്മുടെ ബാങ്ക്

15 മിനിറ്റ് മുന്‍പുവരെ കറന്‍റ് റിസര്‍വേഷന്‍, യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേ; വന്ദേഭാരതിലും തത്സമയ ബുക്കിംഗ്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് ദക്ഷിണ റെയില്‍വേ. തിരഞ്ഞെടുത്ത സര്‍വീസുകളിലാണ് ഈ സൗകര്യം ഉള്ളത്. കേരളത്തില്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനില്‍

വയനാടിന്റെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെട്ട പോരാളി

വി എസ്‌ അച്യുതാനന്ദന്റെ നിര്യാണത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. വയനാടിന്റെയും പോരാട്ട നായകനായിരുന്നു. കർഷക–-കർഷകതൊളിലാളി പ്രക്ഷോഭങ്ങളുടെ നേതൃത്വമായി ജില്ലയിൽ പലതവണയെത്തി. പാർടി സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിരിക്കെ വയനാടിന്റെ പ്രശ്‌നങ്ങളിൽ നിരന്തരം

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്‌ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവെച്ചത്. 140 കിലോമീറ്റർ മുകളിലുള്ള പെർമിറ്റിൻ്റെ കാര്യത്തിൽ

ടച്ചിങ്സ് കൊടുത്തില്ല, ഇറക്കി വിട്ടു; പുതുക്കാട് ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു, അറസ്റ്റ്

തൃശൂർ: ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പ നഗർ സ്വദേശി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.