‘വയനാടിനെ വഞ്ചിക്കുന്ന എം.പി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 25 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാ യൂത്ത്മാർച്ചിന്റെ ഭാഗമായുള്ള
അനുബന്ധ പരിപാടികൾ തുടരുന്നു. ഡിവൈഎഫ്ഐ ചീരാൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സിദ്ധിഖ് മെമ്മോറിയൽ പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ ചീരാലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ഇ പി നൗഫൽ അധ്യക്ഷനായി. മേഖലാ സെക്രട്ടറി രഞ്ജിത്ത്, കെ വൈ നിധിൻ, അനീഷ്, എം എസ് ഫെബിൻ എന്നിവർ സംസാരിച്ചു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.