കുപ്പാടിത്തറ: കുപ്പാടിത്തറ എസ്.എ.എൽ.പി സ്കൂൾ വാർഷികം അരങ്ങ് 2023 പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മെജോഷ് പി.ജെ റിപ്പോർട്ട് അവതരണം നടത്തി. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ചവർക്ക് ഉപഹാരങ്ങളും എൻഡോവ് മെന്റുകളും വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജസീല റംലത്ത് നിർവഹിച്ചു. ചടങ്ങിൽ പി.ടി. എ പ്രസിഡണ്ട് ഷറഫുദ്ദീൻ ഇ കെ.,എംജി സതീഷ് കുമാർ, സുമേഷ് എം എസ്, അശ്വതി ബാബു, അനശ്വര ബാബു , റാണി ജോൺ, മഞ്ജുഷ തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വർണാഭമായ കലാപരിപാടികൾ അവതരിപ്പിച്ചു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.