ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ഫീസ് നൽകേണ്ട; പരിമിതകാല ഓഫറുമായി യുഐഡിഎഐ

ദില്ലി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത്, ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീ ഒന്നും നൽകാതെ അത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചു.

ഈ പരിമിതകാല ഓഫർ ലഭിക്കാൻ, myAadhaar പോർട്ടലിൽ ലോഗിൻ ചെയ്യുകയും നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. സർക്കാർ അനുവദിക്കുന്ന സൗജന്യ സേവനം 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ ലഭ്യമാകും. അതേസമയം ഓൺലൈൻ അല്ലാതെ നേരിട്ട് അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് നേരത്തെ നിർബന്ധമാക്കിയിരുന്നതുപോലെ 50 രൂപ ഫീസ് നൽകേണ്ടിവരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ തീരുമാനം ഓൺലൈൻ ആയി ആധാർ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനം ചെയ്യുന്നതാണ്. ജനസംഖ്യാ വിശദാംശങ്ങൾ (പേര്, ജനനത്തീയതി, വിലാസം മുതലായവ) മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, താമസക്കാർക്ക് സാധാരണ ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം.
ഇന്ത്യയിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു.നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഏകദേശം 1,200 സർക്കാർ പദ്ധതികളുടെ സേവനങ്ങൾ നൽകുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ രേഖ ഉപയോഗിക്കുന്നു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.