തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതായി സംശയം; കൈകൾ പിന്നിൽ കെട്ടി പരിശോധന, മലദ്വാരത്തിൽ ഒളിപ്പിച്ച ഫോൺ കണ്ടെത്തി.

കാഞ്ഞങ്ങാട് ∙ ജയിലിലെ തടവുകാരനിൽ നിന്നു മൊബൈൽ ഫോൺ പിടികൂടി. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ മുഹമ്മദ് സുഹൈലിൽ(24) നിന്നാണ് ജയിൽ അധികൃതർ മൊബൈൽ ഫോൺ പിടികൂടിയത്. ഫോൺ ഉപയോഗിച്ച ശേഷം മലദ്വാരത്തിലാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. സുഹൈലിലെ കഴിഞ്ഞ മാസം 18നാണു ബൈക്കിൽ കഞ്ചാവ് കടത്തവേ ചന്തേര പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് 300 ഗ്രാം കഞ്ചാവും പിടികൂടി.

റിമാൻഡ് ചെയ്ത പ്രതിയെ ജില്ലാ ജയിലിലേക്കു മാറ്റി. ഇവിടെ നിന്നു കഴിഞ്ഞ 22ന് സുരക്ഷ മുൻനിർത്തി കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റാൻ തീരുമാനിച്ചു. കണ്ണൂരിലേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ സുഹൈൽ സ്വയം മുറിവേൽപിക്കുകയും കുപ്പി ചില്ല് വിഴുങ്ങുകയും ചെയ്തു. പരുക്കേറ്റ ഇയാളെ ജയിൽ അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു ചികിത്സയ്ക്കായി മാറ്റി. 25നു വീണ്ടും ജില്ലാ ജയിലിലേക്കു തിരിച്ചു കൊണ്ടുവന്നു. ഇതിനിടയിലാണ് സുഹൈൽ ഫോൺ ഉപയോഗിക്കുന്നതായി ജയിൽ ജീവനക്കാർക്കു സംശയം തോന്നിയത്.

കഴിഞ്ഞ ദിവസം സുഹൈലിലെ പരിശോധിക്കാൻ അധിക‍ൃതർ തീരുമാനിച്ചു. സ്വയം മുറിവേൽപിക്കുന്ന സ്വഭാവമുള്ള സുഹൈലിലെ ശ്രദ്ധയോടെ പിടികൂടിയ ശേഷം കൈകൾ പിന്നിൽ കെട്ടി നടത്തിയ പരിശോധനയിലാണു മലദ്വാരത്തിൽ ഒളിപ്പിച്ച ഫോൺ കണ്ടെത്താനായത്. ഷൂവിന് അകത്ത് പ്രത്യേകം തീർത്ത അറയിൽ സൂക്ഷിച്ചാണ് സുഹൈൽ ഫോൺ ജയിലിന് അകത്തേക്കു കടത്തിയത്. മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകുമ്പോൾ ഇയാളുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. തിരിച്ചു വരുമ്പോഴാണ് ഫോൺ കടത്തിയതെന്നു സംശയിക്കുന്നു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സുഹൈലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.