സഞ്ജു സാംസണ്‍ എന്തുകൊണ്ട് നിരന്തരം തഴയപ്പെടുന്നു? അഭിപ്രായം വ്യക്തമാക്കി ആര്‍ അശ്വിൻ

ജയ്പൂര്‍: ഈ സീസണ്‍ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിന് എന്തെങ്കിലും സാധ്യതയുള്ളൂ. വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരോട് ഇന്ത്യക്ക് പരമ്പരകളുമുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജുവിന് ഒഴിവാക്കിയത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റിട്ടും സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സെലക്റ്റര്‍മാര്‍ തയ്യാറായില്ല. ഏകദിനങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു പുറത്തുതന്നെ.

ഇപ്പോള്‍ താരത്തെ നിരന്തരം തഴയുന്നതില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന് കീഴില്‍ കളിക്കുന്ന താരമാണ് അശ്വിന്‍. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”ആരാധകര്‍ സഞ്ജുവിനെ തിരിച്ചുവിളിക്കണമെന്ന് പറയുന്നുണ്ട്. അടുത്തിടെ വസിം ജാഫറും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ധാരാളം കമന്റുകളും എനിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാനാളല്ല. ഇന്ത്യ ലോകകപ്പ് ജയിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതു സംഭവിക്കുന്നതിനായി എല്ലാ പോസിറ്റീവ് വൈബുകളും നല്‍കണം. എനിക്ക് അത്തരത്തില്‍ ചിന്തിക്കാനാണ് ആഗ്രഹം.” അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ വിശദമാക്കി.

സഞ്ജുവിന്റെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2022. ഏകദിനത്തില്‍ 11 മല്‍സങ്ങളില്‍ നിന്നും 66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 330 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തു. ഇതില്‍ ഒരു തവണ മത്സരത്തിലെ താരവുമായി. ഫിനിഷറുടെ റോള്‍ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതരികയും ചെയ്തു. കഴിഞ്ഞ ദിവസം സഞ്ജുവിനെ ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. മലയാളി താരം ഇപ്പോഴും ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമാമെന്ന സൂചനയാണ് ബിസിസിഐ നല്‍കിയത്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.