വർദ്ധിപ്പിച്ച ഫീസുകൾ പിൻവലിക്കണം: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ

കൽപ്പറ്റ:കേരളത്തിലെ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിഷൻ ആവശ്യപ്പെട്ടു. നിർമ്മാണങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്ന ഫീസിൽ 1200 മുതൽ 1800 ശതമാനം വരെ ആണ് വർദ്ധനവ് വന്നിരിക്കുന്നതെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിർമ്മാണ വസ്തുക്കളായ മെറ്റൽ,മണൽ മുതലായവയ്ക്ക് നിലവിലുള്ള വിലയിൽ നിന്ന് അടിക്ക് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. നാലു ദിവസങ്ങൾക്കു മുമ്പ് 150 അടി പീ സാന്റിന് 8200 വിലയുള്ളത് ഇന്ന് 10300 ആണ്. വില വർദ്ധനവ് മൂലം നിർമ്മാണ മേഖല വൻ പ്രതിസന്ധിയിലാണ് .അടിക്കടിയുള്ള പെട്രോൾ, ഡീസൽ വില വർധനവും,യഥാർത്ഥത്തിൽ പഠനം നടത്താതെയുള്ള പെർമിറ്റ് ഫീസ് വർദ്ധനവും ഫ്രണ്ട് ഓഫീസ് മുതൽ പെർമിറ്റ് കയ്യിൽ കിട്ടുന്നതുവരെയുള്ള വൻ പണപ്പിരിവും കാരണം പുതിയതായി നിർമ്മാണങ്ങൾ തുടങ്ങുവാൻ ഉപഭോക്താവ് മടിക്കുന്ന സാഹചര്യമാണുള്ളത്.

കോഴിക്കോട്, കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന മെറ്റീരിയൽസിനെക്കാളും വിലവർധനവ് വയനാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന കല്ലിനും മെറ്റലിനുമാണ്. 15 വർഷങ്ങൾക്കു മുമ്പ് സുലഭമായി കല്ലുകൾ പൊട്ടിച്ച് കരിങ്കൽ ക്വാറികൾ പ്രവർത്തിച്ചിരുന്ന കാലത്ത് കൈകൊണ്ട് (ചുറ്റികകയ്ക്ക് അടിച്ച് മെറ്റൽ സംഭരിച്ചിരുന്ന കാലത്ത് മുട്ടിൽ പ്രദേശത്തുള്ള മാണ്ടാട് ക്വാറിയിൽ നിന്ന് പൊട്ടിക്കുന്ന കല്ലിന് ഉറപ്പു കൂടുതലുള്ളതുകൊണ്ട് കരിങ്കൽ പൊട്ടിക്കുന്നത് തൊഴിലാളികൾ കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപെട്ട്പലേബർ ഓഫീസറുടെ മുന്നിൽ കൂടിയ യോഗത്തിൽ മുട്ടിൽ മാണ്ടാട് പ്രദേശങ്ങളിൽ നിന്ന് സംഭരിക്കുന്ന കല്ലുൽപന്നങ്ങൾക്ക് സാധാരണ വിലയിൽ നിന്ന് ഒരു അടിക്ക് 75 പൈസ എന്ന ക്രമത്തിൽ കൂലി വർദ്ധിപ്പിച്ചു കൊടുത്തിരുന്നു. ഇതിന്റെ മറവ് പിടിച്ച് വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ പൊട്ടിക്കുന്ന കല്ലുകൾക്ക് കോഴിക്കോട് നിന്ന് ലോറിയിൽ കൊണ്ടുവന്ന് പൊട്ടിക്കുന്ന കല്ലിനേക്കാളും വിലവർധനവും കരിഞ്ചന്തയും കൂടെ ആകുമ്പോൾ വയനാട് ജില്ലയിൽ നിർമ്മാണം മറ്റു ജില്ലകളെ അപേക്ഷിച്ച് അതി സങ്കീർണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് .അതുപോലെതന്നെ ഗുണനിലവാരം ടെസ്റ്റ് ചെയ്യാനോ വാഹനങ്ങളിൽ കൊണ്ടുവരുന്നതിന്റെ അളവ് നിശ്ചയിക്കുവാനും ഇന്നുവരെ ഒരു മാനദണ്ഡവും ഇല്ലാത്തതുകൊണ്ട് ഈ മേഖല ചൂഷണം ചെയ്യപ്പെടുക യാണ് .ഇതിനെതിരെ പ്രവർത്തിക്കേണ്ട അധികാരികൾ നിശബ്ദത പാലിക്കുന്നത് കൊണ്ട് മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിൽ നിർമ്മാണം നടത്തുന്നതിന് 150 രൂപ തറയളവിൽ ചിലവ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ്. ഈ വിധത്തിലുള്ള ചൂഷണവും നടന്നുകൊണ്ടിരിക്കുകയാണ് . കഴിഞ്ഞമാസം വരെ പ്ലാൻ പാസാകാൻ വേണ്ടി ഫ്രണ്ട് ഓഫീസിൽ ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ ഫ്രണ്ട് ഓഫീസ് ഫീസ് 90 രൂപയായിരുന്നത് ഇന്ന് 1100 രൂപയിലേക്ക് മാറിയിരിക്കുകയാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഇപ്പോൾ നിലവിലുള്ള സംഭവമാണ് ഇത്. പെർമിറ്റ് ഫീസ് അല്ല എന്ന് ഓർക്കണം. അപ്പോൾ 1500 സ്ക്വയർ ഫീറ്റിന് മുകളിൽ നിർമ്മാണം ചെയ്യാൻ വിചാരി ക്കുന്ന, ഒരു നിർമ്മാണ പ്രവർത്തി ചെയ്യാൻ ആഗ്രഹിക്കുന്ന ആൾക്ക് വലിയ സംഖ്യ കൊടുത്ത് പെർമിറ്റ് വാങ്ങേണ്ട സാഹചര്യം ആണ് മുന്നിൽ വന്നിരിക്കുന്നത്.നിർമ്മാണ മേഖലയെ പഠിച്ച് അതിനുവേണ്ട പ്രതിവിധി ഉണ്ടാക്കിയില്ലെങ്കിൽ ഈ മേഖലയും തകർന്ന് കേരളത്തിൽ മുഴുവൻ പട്ടിണി എന്ന ഒരു വലിയ സത്യം നാം നേരിടേണ്ടി വരും, സമയത്തിടപെടാത്തത് കൊണ്ട് കാർഷിക മേഖല തകർന്നതു പോലെ ഈ മേഖലയെ സംരക്ഷിച്ചില്ലെങ്കിൽ തൊഴിലില്ലായ്മ അതി രൂക്ഷമാകാൻ സാധ്യതയുണ്ട് ഇതിന്റെ ഭാഗമായി ജനഹൃദയങ്ങളിൽ ഇത് എത്തിക്കുവാൻ വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വാഹന പ്രചരണ ജാഥ നടത്തും.
മെയ് പത്തിന് വയനാട് കളക്ടറേറ്റ് ഉൾപ്പടെ കേരളത്തിലെ മുഴുവൻ കളക്ടറേറ്റുകളിലും ഉപരോധ സമരം നടത്തും.

“ജോലി തരൂ അല്ലെങ്കിൽ ജീവിക്കാൻ അവസരം തരൂ” എന്ന മുദ്രാവാക്യം
ഉയർത്തി സി.ഡബ്ല്യു.എസ്.എ. വയനാട് ജില്ലാ കമ്മിറ്റി പ്രക്ഷോഭം നടത്തും. ഈ മേഖലയിലുള്ള എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് വലിയ സമരമുറയും ആസൂത്രണം ചെയ്യുമെന്ന് ഇവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് രാജേഷ് കെ വി , സെക്രട്ടറി പി സി സോജൻ , സംസ്ഥാന കമ്മിറ്റി അംഗം കെ വി ഹൈദ്രു, ജില്ലാ ഖജാൻജി സുകുമാരൻ മീനങ്ങാടി എന്നിവർ പങ്കെടുത്തു.

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട്, വെള്ളംക്കൊല്ലി, ചുണ്ടയില്‍, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍, തളിപ്പുഴ, ലക്കിടി, വെറ്റിനറി കോളേജ്, നവോദയ

റീ-ടെന്‍ഡർ

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍.എസ്) അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും വാഹനം നല്‍കാന്‍ റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.30

ശ്രേയസ് സ്വാശ്രയ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി

മലവയൽ യൂണിറ്റിലെ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ സിൽവർ ജുബിലി ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ജോബി തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദീപ്തി ദിൽജിത്ത്‌ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന വാദത്തിൽ രാഹുൽ, ജനമധ്യത്തില്‍ രാഹുൽ വിശദീകരിക്കട്ടെയെന്ന് നേതൃത്വം

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ്

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *