കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി

കൽപ്പറ്റ നഗരത്തിൽ കർഷകർക്കും കാർഷികാനുബന്ധ സംരംഭകർക്കും മാത്രമായി കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. പിണങ്ങോട് റോഡിലെ എൻ.എം.ഡി.സി.യിൽ സ്ഥിരം നാട്ടു ചന്തയും വിവിധ പരിപാടികളും തുടങ്ങി.
കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അവസരം, മുല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായി പ്രദർശന വിപണന സ്റ്റാൾ, വിത്തുകൾക്കും നടീൽ വസ്തുക്കൾക്കുമായി നഴ്സറി എന്നിവയാണ് എൻ.എം.ഡി.സി. കോമ്പൗണ്ടിൽ ഒരുക്കിയിട്ടുള്ളത്.

കർഷകർക്കായി ആഴ്ചയിലൊരിക്കൽ സെമിനാറുകളും കർഷക സഹായ സംവിധാനങ്ങളും ഒരുക്കും. ഇതിൻ്റെ ഭാഗമായി കാർഷികോൽപ്പാദക കമ്പനികളുടെ കൂട്ടായ്മയായ കേരള എഫ്.പി.ഒ.കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ എസ്.പി.സി.യുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം കർഷക സെമിനാറും വിത്ത് കൈമാറ്റവും നടത്തി.
ചടങ്ങിൽ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. കെ.മിഥുനിനെ ആദരിച്ചു. കൺസോർഷ്യം സംസ്ഥാന ചെയർമാൻ സാബു പാലാട്ടിൽ ഉപഹാരം സമ്മാനിച്ചു.

എൻ.എം.ഡി.സി.യിൽ കഴിഞ്ഞ രണ്ടാഴ്ചയായി എൻ.എം.ഡി.സി. യിൽ നടന്നു വന്ന മാമ്പഴഫെസ്റ്റ് 30 വരെ നീട്ടി.

കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കണ്ടെയ്നർ മോഡ് പ്രൊ ക്യൂർ മെൻ്റ് ആൻ്റ് പ്രൊസസ്സിംഗ് സെൻറർ ഉടൻ പ്രവർത്തനമാരംഭിക്കുന്നതോടെ കർഷകർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങും.

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,

രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുമായി സതീശൻ; കൈവിടരുതെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *