കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫയാണ് (30) മരിച്ചത്. ഫുട്ബോൾ താരവും ഡി വൈ എഫ് ഐ കരിഞ്ഞകുന്ന് യൂണിറ്റ് അംഗവുമായിരുന്നു.മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകന്‍: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങള്‍: അലി, അനസ്, റാഫി, ആഷിഖ്, അജ്മല്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സീറ്റൊഴിവ്
ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ സീറ്റൊഴിവ്. പത്താംതരത്തില്‍ 50 ശതമാനം മാര്‍ക്ക്, കണക്കിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍