മേപ്പാടി ഗ്രാമപഞ്ചായത് അട്ടമല അംഗൻവാടി ടീച്ചർ ജലജയുടെ ആത്മഹത്യയ്ക്ക് കാരണകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് അംഗൻവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ. എൻ. ടി. യു. സി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അഡിഷണൽ ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിലെക്ക് സംഘടിപ്പിച്ച പ്രതിക്ഷേധ മാർച്ചും ധർണയും ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് പി. പി ആലി ഉത്ഘാടനം ചെയ്തു. അംഗൻവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഉഷ കുമാരി അധ്യക്ഷത വഹിച്ചു, ഗിരീഷ് കൽപ്പറ്റ, അരുൺദേവ് സി. എ, രാജു ഹെജമാടി, രാധാമണി ടീച്ചർ, മായാ പ്രദീപ് , സ്റ്റെല്ല ഡിമല്ലോ, ആയിഷ പി കെ, ലളിത ടി പി തുടങ്ങിയവർ സംസാരിച്ചു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.