സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ജില്ലയില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴ്‌സ് നടത്താന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍/എയ്ഡഡ്, അഫിലിയേറ്റഡ് കോളേജുകള്‍/അംഗീകാരമുള്ള സംഘടനകള്‍/മഹല്ല് ജമാഅത്തുകള്‍/ചര്‍ച്ച്/ക്ലബ്ബുകള്‍ എന്നിലയിവല്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ ആഗസ്റ്റ് 25 നകം പ്രിന്‍സിപ്പല്‍, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, പഴയ ബസ് സ്റ്റാന്റ് ബില്‍ഡിങ്, കല്‍പ്പറ്റ, വയനാട്, 673121. എന്ന വിലാസത്തിലോ, നേരിട്ടോ നല്‍കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലും ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. ഫോണ്‍: 04936 202228, 9447866514.

ട്യൂട്ടര്‍ നിയമനം
ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍