മാനന്തവാടി മേരി മാതാ കോളേജില്‍ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ നേരിട്ടോ കോളേജ് വെബ്സൈറ്റിലെ ഗൂഗിള്‍ ഫോം വഴിയോ ആഗസ്റ്റ് 10 നകം അപേക്ഷ നല്‍കണം. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റു കോളേജുകളില്‍ അഡ്മിഷന്‍ എടുത്തവര്‍ക്കും, ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.marymathacollege.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്