പുല്‍പ്പള്ളി: പുല്‍പ്പള്ളി എസ്.ഐ പി.ജി സാജനും സംഘവും മരക്കടവ് തോണിക്കടവില്‍ നിന്നും കഞ്ചാവ് കൈവശം സൂക്ഷിച്ച ഇതര സംസ്ഥാന യുവാവിനെ പിടികൂടി. ആസാം നാഗോണ്‍ രൂപാഹി ടൗണ്‍ സ്വദേശി അഷാദുള്‍ ഇസ്ലാം (26) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശത്ത് നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 680 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എഎസ്ഐ ഫിലിപ്പ്, സിപിഒ മാരായ ദീപേഷ് രാജന്‍, രമേശന്‍, സുജിത്ത്, ബീനേഷ്, ദിനേശ്, അസീസ്, അഖില്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ