സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (2023-24) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കാം. വിശദ വിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷകള്‍ പൂരിപ്പിച്ച് സ്കൂളുകളില്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 16. വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭ്യമാകുന്ന അപേക്ഷകള്‍ സ്കൂള്‍ അധികൃതര്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 30. ഇ-മെയില്‍: bcddcalicut@gmail.com, ഫോണ്‍: 0495 2377786.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍