‘കന്നിക്കൊയ്ത്ത്’ എസ്.വൈ.എസ് ജില്ലാ കാർഷിക ശിൽപശാല ഇന്ന്

കൽപറ്റ: എസ്.വൈ.എസ് സാമൂഹികം വകുപ്പിന് കീഴിൽ നടപ്പിൽ വരുത്തുന്ന വ്യത്യസ്ത കാർഷിക,സാമൂഹികക്ഷേമ പദ്ധതികളുടെ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം കർഷകർക്കുള്ള ശിൽപശാല “കന്നിക്കൊയ്ത്ത്” ഇന്ന് ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ ആർവാൾ പുഴക്കൽ പീടികയിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിൽ വെച്ച് നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ശിൽപശാല ഉദ്ഘാടനം ചെയ്യും. ജില്ലാ കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ കെ.മമ്മൂട്ടി , സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട തൊണ്ടർനാട് കൃഷി ഓഫീസർ മുഹമ്മദ് ശഫീഖ് ,ചെറുവേരി മുഹമ്മദ് സഖാഫി തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകും. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ബശീർ സഅദി നെടുങ്കരണ , ജനറൽ സെക്രട്ടറി അബ്ദുൽ ലതീഫ് സി.ടി സംസാരിക്കും.

ജില്ലയിൽ വ്യത്യസ്ത പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിൽ കർഷക അവാർഡ് ലഭിച്ച യുവകർഷകരും വിദ്യാർത്ഥി കർഷകരുമായ പ്രവർത്തകരെ ആദരിക്കും. ജില്ലാ സാമൂഹികം പ്രസിഡണ്ട് ഗഫൂർ അഹ്സനി അദ്ധ്യക്ഷം വഹിക്കും. നസീർ കോട്ടത്തറ, സുബൈർ അഹ്സനി, ഉമർ സഖാഫി ചെതലയം, ശമീർ ടി.എം,ഫള് ലുൽ ആബിദ്, ഡോ.മുഹമ്മദ് ഇർഷാദ്,ഹാരിസ് ,കമറുദ്ധീൻ ബാഖവി, ബശീർ സി.എം സംബന്ധിക്കും

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.