പ്രേക്ഷകരിൽ അമ്പരപ്പും ആശ്ചര്യവും പുളകവും സൃഷ്ടിച്ച് സിൽക്ക് സ്മിത വീണ്ടും വെള്ളിത്തിരയിൽ; വിശാൽ ചിത്രം മാർക്ക് ആൻറണിയുടെ ട്രെയിലറിലെ ട്വിസ്റ്റ് സിൽക്കിന്റെ സാന്നിധ്യം: വീഡിയോ ഇവിടെ കാണാം.

നടൻ വിശാലിന്റെ പുതിയ ചിത്രമാണ് മാര്‍ക്ക് ആന്റണി. കഴിഞ്ഞ ദിവസമാണ് മാര്‍ക്ക് ആന്റണിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇതോടെ തെന്നിന്ത്യൻ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ആക്ഷനും കോമഡിയും ഒരു പോലെ നിറഞ്ഞ ട്രെയിലറില്‍ സില്‍ക് സ്മിതയും രംഗപ്രവേശം നടത്തുന്നു എന്നതാണ് പ്രക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മണ്മറഞ്ഞ താരവുമായി സാമ്യതയുള്ള വിഷ്ണുപ്രിയ ഗാന്ധിയാണ് സില്‍ക്ക് സ്മിതയെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. സില്‍ക്ക് സ്മിതയുടെ കാമിയോ രംഗത്തിന്റെ ഭാഗങ്ങള്‍ ട്രെയിലറില്‍ ഇടം പിടിച്ചിട്ടുണ്ട്.


ടൈം ട്രാവല്‍ ഗ്യാംഗ്സ്റ്റര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴി‍ഞ്ഞു. ഒരു ദിവസത്തിനുള്ളില്‍ 18 മില്യണ്‍ കാഴ്ചക്കാരെയാണ് ട്രെയിലര്‍ നേടിയത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 15നാണ്.
എസ് ജെ സൂര്യ നായകനോളം പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ജയിലര്‍ സിനിമയിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനില്‍, റിതു വര്‍മ, അഭിനയ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം, കനല്‍ കണ്ണൻ, രവി വര്‍മ, പീറ്റര്‍ ഹെയ്ൻ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സ്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.