ജാര്‍ഖണ്ഡിലെ സിഡോ കന്‍ഹ മുര്‍മു യൂണിവേഴ്‌സിറ്റി ധുംക വൈസ് ചാന്‍സലര്‍ ഡോ. സോനാചാര്യ മിന്‍സ് കണിയാമ്പറ്റ ജി.എം.ആര്‍.എസ്സില്‍ സന്ദര്‍ശനം നടത്തി. ജി.എം.ആര്‍.എസ്സിലെ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും സംവദിച്ചു. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ വൈസ് വൈസ് ചാന്‍സലറാകുന്ന വനിതയാണ് ഡോ.സോനാചാര്യ മിന്‍സ. ഗോത്ര വിഭാഗങ്ങള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അവര്‍ സംസാരിച്ചു. ആറളം ഫാര്‍മിങ് കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.നിതീഷ് കുമാര്‍, കണിയാമ്പറ്റ ജി.എം.ആര്‍.എസ് സീനിയര്‍ സൂപ്രണ്ട് സി. രാജലക്ഷ്മി, പ്രധാനാധ്യാപിക പി.വാസന്തി തുടങ്ങിയവര്‍ ഡോ.സോനാചാര്യ മിന്‍സയെ സ്വീകരിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്