ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. വെങ്ങപ്പള്ളി തെക്കുംതറ എഫ്.എച്ച്.എസിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം നാസര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ എം.പുഷ്പ അധ്യക്ഷത വഹിച്ചു. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാകുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 23 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ബി.എം.ഐ, ബി.പി, പ്രമേഹം, രക്ത ഗ്രൂപ്പ് നിര്‍ണയം, ഹിമോഗ്ലോബിന്‍ അളവ് എന്നിവ ക്യാമ്പില്‍ പരിശോധിച്ചു. ഡോ.സ്റ്റെഫി ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും ക്യാമ്പില്‍ ലഭ്യമാക്കി. ജീവിതശൈലി രോഗങ്ങളെപ്പറ്റിയും, കാന്‍സര്‍ സ്‌ക്രീനിംഗിനെപറ്റിയും, അജൈവ മാലിന്യ ശേഖരണത്തിന് പോകുമ്പോള്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ചും ബോധവല്‍ക്കരണ ക്ലാസ് നടന്നു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ ക്ലാസ്സിന് നേതൃത്വം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രസന്ന കുമാര്‍, നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍ വി. ആര്‍ മഞ്ജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.യു മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ജീവനക്കാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍