സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിനു ധനസഹായം അനുവദിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന’മന്ദഹാസം’ പദ്ധതിയിലേയ്ക്ക് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാനദണ്ഡ പ്രകാരം അര്‍ഹതയുള്ളവര്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം യോഗ്യരായ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്.ബി.പി.എല്‍ തെളിയിക്കുന്ന രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളില്‍ താമസിക്കുന്ന വ്യക്തികള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സ്ഥാപനത്തില്‍ താമസിക്കുന്ന വ്യക്തിയാണെന്ന് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം.ഡെസ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും swd.kerala.gov.in ലോ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍:04936 205307.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍