പടിഞ്ഞാറത്തറ : പൂജാ അവധികളും ശനിയും ഞായറും ഒന്നിച്ചു വന്നപ്പോൾ വയനാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമായിരുന്നു അതിനനുസരിച്ച് ഗതാഗത പ്രശ്നങ്ങളും രൂക്ഷമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ചുരത്തിൽ മണിക്കൂറുകളോളം പൊരി വെയിലത്ത് കിടക്കേണ്ട അവസ്ഥ വന്നു. അധികൃതരുടെ അനാസ്ഥ ഒന്നു മാത്രമാണ് കാര്യങ്ങൾ ഇത്ര വഷളാക്കുന്നതെന്നും തുരങ്ക പാതയടക്കമുള്ള ബദൽ സംവിധാനങ്ങൾ പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് ഓർക്കണമെന്നും ജനകീയ കർമ്മ സമിതി.
പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായിലെങ്കിൽ
ആയിരക്കണക്കിന് ആളുകളെ അണിനിരത്തി ചുരത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
കർമ്മ സമിതി ചെയർപേഴ്സൻ ശകുന്തള ശൺമുഖൻ അധ്യക്ഷത വഹിച്ചു.സജി യു.എസ്,ജോൺസൻ ഒ.ജെ, സാജൻ തുണ്ടിയിൽ ഹംസ ഐക്കാരൻ , ബെന്നി മാണിക്കത്ത് ,ആലിക്കുട്ടി സി.കെ ഉലഹന്നാൻ പട്ടരുമഠം , യു.സി ഹുസൈൻ, ജോണി മുകളേൽ, നാസർ കൈപ്രവൻ, ഹംസ കുളങ്ങരത്ത്, നാസർ വാരാമ്പറ്റ , അബ്ദുൾ അസീസ്, അഷ്റഫ് കുറ്റിയിൽ , തങ്കച്ചൻ പള്ളത്ത്, സന്ദീപ് സഹദേവൻ, തങ്കച്ചൻ നടയ്ക്കൽ, സലീം കൈരളി, ബിനു വീട്ടിക്കാമൂല കമൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ