മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ല, വിനയായത് ആ ഒറ്റ ഇന്‍ജക്ഷനെന്ന് സഹോദരന്‍

കൊച്ചി – മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന്‍. മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ലെന്നും പ്രായം കുറയ്ക്കാന്‍ വേണ്ടിയുള്ള ഇന്‍ജക്ഷന്‍ എടുത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിന് റിയാക്ഷന്‍ ഉണ്ടാവുകയാണ് ചെയ്തതെന്നും മോഹന്‍ലാലിന്റെ പിതാവിന്റെ അനുജന്റെ മകന്‍ കൂടിയായ ബിജു ഗോപിനാഥന്‍ പറയുന്നു. ഇന്‍ജക്ഷന്‍ കൊണ്ടുണ്ടായ അലര്‍ജി മാറാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് മനസ്സിലാക്കിയതെന്നും ഒരു സിനിമാ യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബിജു ഗോപിനാഥന്‍ പറഞ്ഞു. മമ്മുട്ടി അടക്കമുള്ള പലരും ഈ ഇഞ്ചക്ഷന്‍ എടുത്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിന് ഇത് അലര്‍ജിയായി മാറുകയായിരുന്നു. റിയാക്ഷന്‍ മൂലം അദ്ദേഹത്തിന്റെ കണ്ണിനും മുഖത്തിനും വലിയ വ്യത്യാസം വന്നതായും താടി വടിച്ചാല്‍ ഇത് വ്യക്തമായി പുറത്തേക്ക് കാണുമെന്നും ബിജു ഗോപിനാഥന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
മോഹന്‍ലാല്‍ കുടുംബത്തെ സഹായിക്കാറില്ലെന്നും അദ്ദേഹത്തിന്റെ പിതൃസഹോദരനായ തന്റെ പിതാവ് മരിച്ചപ്പോള്‍ വന്നതു പോലുമില്ലെന്നും ബിജു ഗോപിനാഥന്‍ പറയുന്നു. ‘ കുറച്ച് വര്‍ഷം മുന്‍പ് എനിക്ക് ഒരു രണ്ടരലക്ഷം രൂപയുടെ ആവശ്യം വന്നു. ആദ്യം ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു. അന്ന് പൈസ തന്നു. പിന്നീട് ചേച്ചിയെനിക്കൊരു 40,000 രൂപ ഇതുപോലെ ആവശ്യം വന്നപ്പോള്‍ തന്നു. അല്ലാതെ ഒരു സഹായവും കുടുംബത്തിന് തന്നിട്ടില്ല. പുള്ളി എല്ലാവരേയും സഹായിക്കുന്ന ആളാണ് എന്നാണ് എല്ലാവരും പറയുന്നത്. രണ്ടര ലക്ഷമൊക്കെ പുള്ളിയെ വെച്ച് നോക്കുമ്പോള്‍ ഒന്നുമല്ല. ഒരു തവണ 13 ലക്ഷം ആവശ്യപ്പെട്ട് ചെന്നു. പുള്ളി തരില്ലെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ അതിനെ കുറിച്ച് ചോദിച്ച് ചെന്നിട്ടില്ല. എന്നോട് മാത്രമെന്നല്ല. കുടുംബത്തിലെ ആരേയും സഹായിച്ചിട്ടില്ല. എന്നാല്‍ എനിക്ക് മോഹന്‍ലാലില്‍ നിന്ന് വലിയ സഹായങ്ങള്‍ കിട്ടുന്നുണ്ടെന്നാണ് ആളുകള്‍ ധരിക്കുന്നത് ‘ ബിജു ഗോപിനാഥന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ന്യൂമറോളജി വെച്ച് നോക്കിയാല്‍ 2024 ല്‍ മോഹന്‍ലാലിന്റെ ഒരു ഹിറ്റ് വരാനിരിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കഴിഞ്ഞ രണ്ടര വര്‍ഷം മോശമായിരുന്നു. പുള്ളിയുടെ സമയം ഇപ്പോള്‍ മാറി. മമ്മൂട്ടി പുതിയ ആളുകള്‍ക്കൊക്കെ അവസരം നല്‍കുന്നയാളാണ്. തന്റെ നാടായ ചെമ്പിലെ എല്ലാ ആളുകളേയും സഹായിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് പോലും ജോലി കിട്ടാതെയില്ല. മമ്മുട്ടിയാണ് വീട് വെച്ച് തന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും, ബിജു ഗോപിനാഥന്‍ വ്യക്തമാക്കി.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.