കായികോത്സവം: അധ്യാപക പരിശീലനം തുടങ്ങി

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ക്കും കായിക അധ്യാപകര്‍ക്കുമായി നടത്തുന്ന ഉള്‍ച്ചേരല്‍ കായിക ഉത്സവത്തിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം തുടങ്ങി. ജില്ലാതല പരിശീലനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.റഫീഖ് പനമരം ജി എച്ച് എസ് എസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.സുരേഷ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, ഡെഫ് ലിമ്പിക്‌സ് , ഡ്വാര്‍ഫ് ഗെയിംസ് എന്നീ മത്സരങ്ങളുടെ മാതൃകയില്‍ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി പഠിതാക്കാള്‍ക്കായി അത്ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാറ്റ്മിന്റണ്‍ ഹാന്റ്‌ബോള്‍, ഫണ്‍ ഗെയിംസ് മുതലായ ഇനങ്ങളില്‍ നിയമാവലികള്‍ പരിഷ്‌കരിച്ച് മാനുവല്‍ തയ്യാറാക്കി സംസ്ഥാനതലത്തില്‍ പരിശീലനം പൂര്‍ത്തീകരിക്കും. മാനന്തവാടി ബി.ആര്‍.സി പരിധിയിലെ മുഴുവന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേര്‍മാരും, എസ്.എസ്.കെ നിയമിച്ചിട്ടുള്ള കായിക അധ്യാപകരും, ബത്തേരി, വൈത്തിരി ബി.ആര്‍.സികളില്‍ നിന്ന് തിരഞ്ഞെടുത്ത അംഗങ്ങളും ചേര്‍ന്ന ടീമിന് 7 ആര്‍.പിമാര്‍ പരിശീനം നല്‍കും.
ശേഷിക്കുന്ന ആളുകള്‍ക്ക് ബത്തേരി ബി.ആര്‍.സി രണ്ടാംഘട്ട പരിശീലനം അടുത്ത ആഴ്ച സംഘടിപ്പിക്കും. തുടര്‍ന്ന് 21 വിഭാഗങ്ങളിലായിട്ടുള്ള ഭിന്നശേഷി കുട്ടികളെ , പൊതുവിദ്യാലയങ്ങളില്‍ നിന്ന് കണ്ടെത്തി അവര്‍ക്ക് അനുയോജ്യമായ കായികം ഇനം തിരിച്ചറിഞ്ഞ് അവയില്‍ പരിശീലനം കൊടുത്ത് പഞ്ചായത്ത്, ബി.ആര്‍.സി അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3നകം ജില്ലാ ഇന്‍ക്‌ളൂസിവ് കായികമേള സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്ന പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ 60 പേര്‍ പരിശീലനം നേടുന്നുണ്ട്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രമേഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഷീജ ജെയിംസ്, കായികാധ്യാപകന്‍ കെ നവാസ്, ബി.ആര്‍.സി ട്രെയ്‌നര്‍ മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *