പട്ടാപ്പകൽ പെട്രോൾ പമ്പിൽ നിന്ന് 19കാരിയെ തട്ടിക്കൊണ്ട് പോയി: യുവാക്കൾക്കായി തെരച്ചിൽ

മുംബൈ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പട്ടാപ്പകൽ പെട്രോൾ പമ്പിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. തിങ്കളാഴ്ച രാവിലെ 8:50നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഭിൻഡ് ജില്ലയിലെ ബിഎ വിദ്യാർത്ഥിയായ 19കാരിയെയാണ് രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ട് പോയത്.

ക്ലാസ് കഴിഞ്ഞതിന് ശേഷം ദീപാവലി ആഘോഷിക്കാനായി വീട്ടിലേക്ക് പോകാനായി സഹോദരനെ കാത്ത് പെട്രോൾ പമ്പിൽ നിൽക്കുകയായിരുന്നു പെൺകുട്ടി. ബസിറങ്ങി മിനിറ്റുകൾക്കുള്ളിൽ രണ്ടുപേർ ബൈക്കിലെത്തി പെൺകുട്ടിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രതികളിൽ ഒരാൾ ഹെൽമെറ്റ് വെക്കുകയും മറ്റൊരാൾ തുണി കൊണ്ട് മുഖം മറക്കുകയും ചെയ്തിരുന്നു. ബൈക്കിൽ കയറാൻ കൂട്ടാക്കാതിരുന്ന പെൺകുട്ടിയെ എടുത്തുയർത്തി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ ഉടൻ കണ്ടെത്തുമെന്നും പ്രതികളെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍

മാണിക്യ ജൂബിലി ആഘോഷിച്ചു.

കൽപ്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ വി.പി. ശങ്കരൻ നമ്പ്യാരെ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനാണോ കൂടുതൽ ഇഷ്ടം? എങ്കിൽ സൂക്ഷിക്കുക, മുന്നറിയിപ്പുമായി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ നിരവധി ഫിറ്റ്നസ് ടിപ്സുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറാ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് വേണ്ട നിരവധി ടിപ്സുകൾ ഡോ. സിദ്ധാന്ത്

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.