2000 ജനുവരി 1 മുതൽ 2023 ഒക്ടോബർ 31 വരെ എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവർക്ക് ജനുവരി 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. ഈ സമയപരിധിയിൽ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ ചെയ്ത് സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും നിശ്ചിത സമയം കഴിഞ്ഞ് പുനർ രജിസ്‌ട്രേഷൻ നടത്തിയവർക്കും ഈ ആനുകൂല്യം ലഭിക്കും. www.employment.kerala.gov.in ലും നേരിട്ടും രജിസ്‌ട്രേഷൻ പുതുക്കാം. ഫോൺ: 04936 202534.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്