സാനിയ- ഷൊയ്ബ് വിവാഹ മോചനം ‘ഖുൽഅ്’ വഴി; എന്താണ് ഖുല്‍അ?

പാക് ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് സാനിയയുടെ പിതാവ് ഇമ്രാൻ മിര്‍സ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുൽഅ്’വഴിയാണ് സാനിയ വിവാഹ മോചനം നേടിയതെന്നും ഇമ്രാൻ മിര്‍സ പറഞ്ഞു.

എന്താണ് ഖുൽഅ്?

ഇസ്ലാമിൽ ഒരു സ്ത്രീക്ക് തന്‍റെ ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ സാധിക്കുന്ന ഒരു രീതിയാണ് ഖുൽഅ്. പുരുഷന്മാര്‍ വിവാഹബന്ധം അഥവാ നിക്കാഹ് വേർപ്പെടുത്തുന്നതിന് ഇസ്‌ലാമിക ശരീഅത്ത് പ്രകാരം ത്വലാഖ് (മൊഴി) ചെയ്യുമ്പോള്‍ ഇവിടെ ഒരു ജുഡീഷ്യൽ ഉത്തരവിലൂടെ മാത്രം വിവാഹമോചനം ലഭിക്കുന്ന രീതിയാണ് ഖുൽഅ് എന്ന് മതപണ്ഡിതനായ വി എ കബീര്‍ പ്രതികരിച്ചത്. വരൻ നൽകിയ മഹര്‍ (വിവാഹമൂല്യമായി നല്‍കുന്ന സ്വര്‍ണം) തിരികെ നൽകിയാണ് ഇവിടെ ഖുൽഅ് അനുവദിക്കുന്നത്.

ഇത്തരത്തില്‍ ഖുൽഅ് വഴി വിവാഹ മോചനം നേടിയതിന് പിന്നാലെയാണ് ഷൊയ്ബ് മാലിക്ക് പാക്ക് നടി സനാ ജാവേദിനെ വിവാഹം ചെയ്തത്. മാലിക്ക് തന്നെയാണ് ഈ വിവരം തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 2022 മുതൽ സാനിയയും ഷൊയ്ബും അകൽച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയർന്നിരുന്നു. ഇതിനിടെ രണ്ട് ദിവസം മുമ്പ്സാനിയ ഷൊയ്ബ് മാലിക്കുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകരിപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. ജീവിതത്തിലെ കഠിനപാതകള്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹമെന്ന രീതിയില്‍ സാനിയ പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ”വിവാഹം ബുദ്ധിമുട്ടാണ്. വിവാഹമോചനവും ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. പൊണ്ണത്തടി ബുദ്ധിമുട്ടാണ്, അതുപോലെ ഫിറ്റായിരിക്കുകയെന്നുള്ളതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നത് ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ആശയവിനിമയം ബുദ്ധിമുട്ടാണ്. അതുപോലെ ആശയവിനിമയം നടത്താത്തതും. ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമല്ല. അത് എപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. അതുകൊണ്ട് നമുക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം തെരഞ്ഞെടുക്കാം. പക്ഷെ വിവേകത്തോടെ തിരഞ്ഞെടുക്കുക.” എന്നായിരുന്നു സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.