ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് ഹിന്ദിക്ക് 50 ശതമാനത്തിലധികം മാര്‍ക്ക് അല്ലെങ്കില്‍ ഹിന്ദി ബിഎ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 17നും 35 നും മദ്ധ്യേ. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. അപേക്ഷകള്‍ ഫെബ്രുവരി 29 നകം പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍; 04734296496, 8547126028

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.