മാലിന്യമുക്തം നവകേരളം ക്യാമ്പയിനായി യൂത്ത് മീറ്റ് ഹരിത കര്‍മ്മസേന

മാലിന്യ മുക്തം നവകേരള ക്യാമ്പയിനിന്റെ ഭാഗമായി യുവജനങ്ങളെ ബോധവത്ക്കരിക്കാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ യൂത്ത് മീറ്റ് ഹരിത കര്‍മ്മ സേന പരിപാടി ജില്ലയില്‍ നടന്നു. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും അവരോടൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കാനും ക്യാമ്പയിന്‍ അവസരമൊരുക്കി. ജില്ലയില്‍ 88 യുവപ്രതിനിധികളും 40 ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിത കര്‍മ്മ സേനയോടൊപ്പം സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് ഏജന്‍സിയക്ക് കൈമാറി. ഹരിത കര്‍മ്മ സേനയോടൊപ്പം വിദ്യാര്‍ത്ഥികളെത്തിയത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. ഹരിതകര്‍മ്മസേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍, സാമൂഹ്യപ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ ആശയവിനിമയം നടത്തി. വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. മാലിന്യ സംസ്‌ക്കരണത്തില്‍ ഹരിത കര്‍മ്മസേനയുടെ ഇടപെടലും അതുവഴി അവര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകളും പൊതുജനങ്ങളിലെത്തിക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിട്ടത്. യൂസര്‍ഫീ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഹരിത കര്‍മ്മസേന സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കുന്നതിനും യുവാക്കളെ പങ്കെടുപ്പിക്കുന്നതിലൂടെ സാധിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നടന്ന ക്യാമ്പിയിനിന്റെ ഉദ്ഘാടനം ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍ നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സാ പൗലോസ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ.സത്യന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ അന്‍സില്‍ ജോണ്‍, ശുചിത്വ മിഷന്‍ പ്രോഗാം ഓഫീസര്‍ കെ അനൂപ് എന്നിവര്‍ സംസാരിച്ചു.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.