സംസ്ഥാന യുവജന കമ്മിഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹിക സേവനം, വ്യവസായം/സാങ്കേതിക വിദ്യ മേഖലകളില്‍ ഉന്നത നേട്ടം കൈവരിച്ച യുവജനങ്ങൾക്കാണ് അവസരം. അവാര്‍ഡിന് നാമ നിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ നല്‍കുകയോ ചെയ്യാം. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കുന്നവര്‍ക്ക് 20,000 രൂപ ക്യാഷ് അവാര്‍ഡും ശില്‍പവും ലഭിക്കും. നാമ നിര്‍ദേശങ്ങള്‍ official.ksyc@gmail.com ലോ, തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന കമ്മിഷൻ ഓഫീസിൽ നേരിട്ടോ ഫെബ്രുവരി 27 നകം നല്‍കണം. ഫോണ്‍: 0471-2308630

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്