എന്റെ വാര്‍ഡ് നൂറില്‍ നൂറ്: പദ്ധതി നേട്ടവുമായി കോട്ടത്തറ പഞ്ചായത്ത്

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ വാതില്‍പ്പടി ശേഖരണം, യൂസര്‍ ഫീ എന്നിവ 100 ശതമാനം പൂര്‍ത്തീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യ ശേഖരിച്ച് നൂറ് ശതമാനം യൂസര്‍ ഫീ ഉറപ്പാക്കുകയാണ് എന്റെ വാര്‍ഡ് നൂറില്‍ നൂറ് പദ്ധതിയിലൂടെ. പഞ്ചായത്തിലെ തിരെഞ്ഞെടുത്ത വാര്‍ഡുകളില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ വാര്‍ഡ്-ഹരിത കര്‍മ്മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ച് നൂറ് ശതമാനം ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കും. അജൈവ മാലിന്യങ്ങളും യൂസര്‍ ഫീയും നല്‍കാത്തതില്‍ ശിക്ഷാ നടപടികളോ പിഴയോ നല്‍കാതെ പൊതുജന സഹകരണത്തോടെ യൂസര്‍ ഫീ നേട്ടം കൈവരിക്കയാണ് ക്യാമ്പയിന്റെ പ്രത്യേകത. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേനാ അംഗങ്ങളെ ആദരിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷയായ പരിപാടിയില്‍ നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു,വാര്‍ഡ് അംഗങ്ങള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, നവകേരളം കര്‍മ പദ്ധതി ആര്‍.പി ടെക്നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.