ജില്ലാ മെഡിക്കൽ കോളേജിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്‌സിങ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്. എൽ.സി, അംഗീകൃത സ്ഥാപനത്തിൽ നിന്നും നഴ്‌സിങ് അസിസ്റ്റന്റ്, തത്തുല്ല്യ കോഴ്‌സ്, ഐ.സി.യു. ഡയാലിസിസ് യൂണിറ്റുകളിലെ പ്രവർത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവർ മാർച്ച് 12 ന് രാവിലെ 10 ന് അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ അസലും പകർപ്പുമായി ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ : 04935 240264, 240600.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്