ത്യാഗത്തിന്റെ സ്ത്രീശക്തിക്ക് ചെന്നലോടിന്റെ ആദരം

ചെന്നലോട്: കഷ്ടപ്പാടിന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും കഠിനാധ്വാനം കൊണ്ട് ഇന്ന് 3000 കോടിയിലധികം ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ തലവനായി മാറിയ മലയാളി യുവ സംരംഭകൻ ചെന്നലോട് സ്വദേശി പി സി മുസ്തഫയുടെ വളർച്ചയിൽ പിതാവിനൊപ്പം നിർണായക പങ്കുവഹിച്ച സ്ത്രീശക്തി മാതാവായ ടി കെ ഫാത്തിമയെ വനിതാ ദിനത്തിൽ ചെന്നലോട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും ചെന്നലോട് വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി പൊന്നാടയണിയിച്ചു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ മുഖ്യാതിഥിയായി.

ഒന്നുമില്ലായ്മയുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് തങ്ങളുടെ മകനെ മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ഈ കുടുംബം സഹിച്ച ത്യാഗങ്ങൾ വളരെ വലുതാണ്. ഫാറൂഖ് കോളേജിൽ നിന്നും പ്രീഡിഗ്രി,
കോഴിക്കോട് എൻ ഐ ഐ ടിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം, ബാംഗ്ലൂർ ഐ ഐ എമ്മിൽ നിന്ന് എം ബി എ എന്നിവ പൂർത്തിയാക്കിയാണ് പിസി മുസ്തഫ ബന്ധുക്കളായ സഹോദരക്കൊപ്പം ബാംഗ്ലൂർ ആസ്ഥാനമായി ഐഡി ഫ്രഷ് എന്ന കമ്പനി ആരംഭിച്ച് ഇഡ്ഡ്ലിമാവും ദോശമാവും വിറ്റ് ലോകത്തോളം വളർന്ന ഈ വേറിട്ട വഴിയിലെ സഞ്ചാരം. നിങ്ങൾക്ക് ഇച്ചാശക്തിയുണ്ടെങ്കിൽ അത് ചെയ്യുന്നതിന് നിങ്ങൾക്ക് ആയിരത്തോളം വഴികളുണ്ടെന്ന് യുവ തലമുറയെ ഓർമിപ്പിച്ച്, ഭാവനകളില്ലാതെയും ലക്ഷ്യങ്ങളില്ലാതെയും പുതിയ സ്റ്റാർട്ടപ്പുകളിലേക്ക് ഓടുന്ന പുതുതലമുറക്ക് എന്നും മാതൃകയായ ഈ യുവാവ് തന്റെ വളർച്ചയിൽ മാതാവ് ടി കെ ഫാത്തിമ, പിതാവ് പി സി അമ്മദ്ഹാജി എന്നിവർ സഹിച്ച ത്യാഗങ്ങൾ എല്ലാ വേദികളിലും നിറഞ്ഞ മനസ്സോടെ പറയാറുണ്ട്.

ചടങ്ങിൽ മുസ്തഫയുടെ പിതാവ് പിസി അഹമ്മദ് ഹാജി, വാർഡ് വികസന സമിതി അംഗം എ കെ മുബഷിർ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ വിൻസി ബിജു, പുഷ്പ ബാലകൃഷ്ണൻ, സൈന മുസ്തഫ, വി സി ഷേർളി, റഷീന മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *