ബത്തേരി : ബത്തേരി മുനിസിപ്പാലിറ്റി ഹരിത കർമ സേന, ഐ സി ഡി എസ്, ആസoഷൻ കോളേജ് ഓഫ് നഴ്സിംഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം അസംഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടത്തി. മുനിസിപ്പൽ ചെയർമാൻ ടികെ രമേശ് ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ഡെപ്യൂട്ടി ചെയ്യർപേഴ്സൻ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.വനിതാ വികസന കോർപറേഷൻ ചെയ്യർപേഴ്സൺ ശകെ സി റോസാക്കുട്ടി ടീച്ചർ വനിതാ ദിനത്തിന്റെ മുഖ്യ സന്ദേശം നൽകി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ആശംസകൾ അറിയിച്ചു, പരിപാടിയിൽ സ്തുധ്യഹമായ സേവനം കാഴ്ചവെച്ച സിസ്റ്റർ ഡോമിനി , ഹരിത കർമ സേന അംഗം മേരി എന്നിവരെ ആദരിച്ചു, ഇതൊടാനുബന്ധിച്ചു, ഫ്ലാഷ് മൊബ്,സ്ത്രീകളുടെ ആരോഗ്യത്തെ കുറിച് ആസoഷൻ കോളേജ് പ്രിൻസിപ്പൽ സ്മിത റാണി നയിച്ച ക്ലാസ്സ്,സ്ത്രീകൾ എക്സസൈസ് ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കുന്നതിനു വേണ്ടി ക്ലബ് സെവൻ ഫിറ്റ്നസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ സുബ ഡാൻസ് എന്നിവയും നടന്നു. പ്രസ്തുത പരിപാടിക്ക് ഷാമില ജുനൈസ് (ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയ്യർപേഴ്സൺ ) സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ നസീറ പി എ നന്ദിയും അറിയിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്